ചിക്കാഗോ: ഫിഫ ലോകകപ്പിനായി അമേരിക്കയിലെത്തിയ ഇറാഖ് ദേശീയ ഫുട്ബോൾ ടീമിന് നേരെ അമേരിക്കൻ അധികൃതരുടെ കടുത്ത നടപടി. പ്രധാന സ്ട്രൈക്കർ ഐമൻ ഹുസൈനെ വിമാനത്താവളത്തിൽ ഏഴ് മണിക്കൂറോളം തടഞ്ഞുവെച്ച് ചോദ്യം ചെയ്തതായാണ് റിപ്പോർട്ട്. ഇറാഖ് ഒളിമ്പിക് കമ്മിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.(Iraqi Striker Aymen Hussein Detained At US Airport Ahead Of World Cup)
ശനിയാഴ്ച പുലർച്ചെ ചിക്കാഗോയിലെ ഒ’ഹെയർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് സംഭവം. ടീമിലെ പ്രധാന താരവും ഇറാഖിന്റെ ലോകകപ്പ് യോഗ്യതയ്ക്ക് നിർണ്ണായകമായ ഗോളുകൾ നേടിയ താരവുമാണ് ഹുസൈൻ. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനിടെ ഇദ്ദേഹത്തിന്റെ ഫോൺ പരിശോധനയ്ക്ക് വിധേയമാക്കിയതായും റിപ്പോർട്ടുകളുണ്ട്. നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഹുസൈനെ പിന്നീട് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിച്ചു.
എന്നാൽ, ഇറാഖ് ദേശീയ ടീമിന്റെ ഫോട്ടോഗ്രാഫർ തലാൽ സലാഹിന്റെ കാര്യത്തിൽ അധികൃതർ കടുത്ത നിലപാടാണ് സ്വീകരിച്ചത്. പത്ത് മണിക്കൂറിലധികം തടഞ്ഞുവെച്ച ശേഷം അദ്ദേഹത്തിന് യുഎസിലേക്ക് പ്രവേശിക്കാൻ അനുമതി നിഷേധിക്കുകയായിരുന്നു. ഹുസൈനെപ്പോലെ സലാഹിന്റെയും ഫോൺ പരിശോധിച്ചിരുന്നു.
ഇറാഖ് ഫുട്ബോൾ അസോസിയേഷനോ യുഎസ് അധികൃതരോ സംഭവത്തിൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യുഎസും ഇറാനും തമ്മിലുള്ള നയതന്ത്ര, സൈനിക സംഘർഷങ്ങൾ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ഈ സംഭവം എന്നത് ശ്രദ്ധേയമാണ്. ഇതിനകം തന്നെ വെടിനിർത്തൽ കരാറുകൾ അട്ടിമറിക്കപ്പെടുന്ന വാർത്തകൾ വരുന്നുണ്ട്.
Story Summary
Iraqi football star Aymen Hussein was detained and questioned for seven hours at Chicago’s O’Hare International Airport before being allowed entry for the FIFA World Cup, while the team’s photographer, Talal Salah, was denied entry after a 10-hour detention. The incident, which involved phone inspections, occurs amidst heightened geopolitical tensions between the US and Iran and just days before the start of the tournament.

