കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കൗമാരപ്രായക്കാരായ പെൺകുട്ടികൾക്ക് സെർവിക്കൽ ക്യാൻസർ പ്രതിരോധത്തിനായി സംസ്ഥാനവ്യാപകമായി എച്ച്പിവി വാക്സിനേഷൻ ക്യാമ്പയിന് തുടക്കമായി. 14 വയസ്സുള്ള ഏകദേശം 7.65 ലക്ഷം പെൺകുട്ടികളെ ലക്ഷ്യമിട്ടാണ് സംസ്ഥാന സർക്കാർ ഈ പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി സുവേന്ദു അധികാരി നിർവഹിച്ചു.(West Bengal CM Launches HPV Vaccination Drive For Adolescent Girls)
സെർവിക്കൽ ക്യാൻസറിനെ ഒരു പൊതുജനാരോഗ്യ ഭീഷണിയായി കണക്കാക്കി അത് പൂർണ്ണമായും തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉദ്യമം. നേരത്തെ കേന്ദ്ര സർക്കാർ ആരംഭിച്ച എച്ച്പിവി വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായാണ് ബംഗാളിലും ഇത് നടപ്പിലാക്കുന്നത്.
മെഡിക്കൽ കോളേജുകൾ, സർക്കാർ ആശുപത്രികൾ, സബ്-ഡിവിഷണൽ ആശുപത്രികൾ, ഗ്രാമീണ ആശുപത്രികൾ, ബ്ലോക്ക് ആശുപത്രികൾ എന്നിങ്ങനെ 235 ആരോഗ്യ കേന്ദ്രങ്ങളിലായി ഇന്നുമുതൽ വാക്സിനേഷൻ ആരംഭിച്ചു, മുഖ്യമന്ത്രി സുവേന്ദു അധികാരി വ്യക്തമാക്കി.
Story Summary
West Bengal Chief Minister Suvendu Adhikari has launched a state-wide HPV vaccination campaign aimed at protecting over 7.65 lakh girls aged 14 against cervical cancer. The initiative, implemented across 235 health centers, aligns with national health goals to eliminate cervical cancer as a public health threat.

