Description
Digital Voice of Kerala
Wednesday, June 10, 2026

Digital Voice of Kerala
FIFA World Cup Banner - Live Updates
HomeIPL 2026'സർപഞ്ച്‌ സാബ്' ഈസ് ബാക്ക്: ലഖ്‌നൗവിനെ തകർത്ത് പഞ്ചാബ്; ശ്രേയസ് അയ്യറിന്...

‘സർപഞ്ച്‌ സാബ്’ ഈസ് ബാക്ക്: ലഖ്‌നൗവിനെ തകർത്ത് പഞ്ചാബ്; ശ്രേയസ് അയ്യറിന് കന്നി IPL സെഞ്ച്വറി | IPL Punjab Kings Victory

🎙️ Latest Podcast

ലഖ്‌നൗ: നിർണായക പോരാട്ടത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ ഏഴ് വിക്കറ്റിന് തകർത്ത് പഞ്ചാബ് കിങ്‌സ് പ്ലേഓഫ് പ്രതീക്ഷകൾ നിലനിർത്തി. മുന്നിൽ നിന്ന് നയിച്ച ക്യാപ്റ്റൻ ശ്രേയസ് അയ്യറുടെ കന്നി ഐപിഎൽ സെഞ്ചറിയാണ് പഞ്ചാബിന് തകർപ്പൻ വിജയം സമ്മാനിച്ചത്. വെറും 51 പന്തിൽ നിന്ന് പുറത്താകാതെ 101 റൺസാണ് അയ്യർ അടിച്ചുകൂട്ടിയത്. (IPL Punjab Kings Victory Shreyas Iyer Century Playoff Race Lucknow Defeat)

ലഖ്‌നൗ ഉയർത്തിയ 197 റൺസ് എന്ന വിജയലക്ഷ്യം 18 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് മറികടന്നു. 11 ഫോറുകളും 5 സിക്സറുകളും അടങ്ങുന്നതായിരുന്നു അയ്യറുടെ മാസ്മരിക ഇന്നിങ്സ്. ക്യാപ്റ്റന് മികച്ച പിന്തുണ നൽകിയ ഓപ്പണർ പ്രഭ്‌സിമ്രാൻ സിങ് 39 പന്തിൽ 69 റൺസ് നേടി തിളങ്ങി. മൂന്നാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്ത 140 റൺസാണ് പഞ്ചാബ് വിജയം സുഗമമാക്കിയത്.

ഈ വിജയത്തോടെ 15 പോയിന്റുമായി പഞ്ചാബ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് മുന്നേറി. ഞായറാഴ്ച നടക്കുന്ന രാജസ്ഥാൻ റോയൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവരുടെ മത്സരഫലങ്ങൾ കൂടി ആശ്രയിച്ചായിരിക്കും പഞ്ചാബിന്റെ പ്ലേഓഫ് പ്രവേശം. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് തുടക്കം പാളിയിരുന്നു. ഇന്നിങ്‌സിലെ ആദ്യ പന്തിൽ തന്നെ ഓപ്പണർ പ്രിയാൻശ് ആര്യയെ ഗോൾഡൻ ഡക്കാക്കി മുഹമ്മദ് ഷമി പഞ്ചാബിനെ ഞെട്ടിച്ചു. തൊട്ടടുത്ത ഓവറിൽ ബൗണ്ടറികളുമായി അപകടകാരിയാകാൻ ശ്രമിച്ച കൂപ്പർ കനോലിയെയും ഷമി ക്ലീൻ ബൗൾഡാക്കി. എന്നാൽ പിന്നീട് ഒന്നിച്ച ശ്രേയസ് അയ്യർ – പ്രഭ്‌സിമ്രാൻ സഖ്യം ലഖ്‌നൗ ബൗളർമാരെ നിലംപരിശാക്കുകയായിരുന്നു.

Story Summary

Punjab Kings kept their playoff hopes alive with a clinical 7-wicket victory over Lucknow Super Giants, riding on skipper Shreyas Iyer’s maiden IPL century (101* off 51). Chasing 197, Iyer and Prabhsimran Singh (69) shared a vital 140-run partnership to seal the chase in 18 overs. With this win, Punjab moved to the 4th spot with 15 points, while Delhi Capitals were officially knocked out.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.