Sunday, February 8, 2026
HomeBusiness'യൂറോപ്പിനെതിരായ യുദ്ധത്തിന് യൂറോപ്പ് തന്നെ ഫണ്ട് ചെയ്യുന്നു': ഇന്ത്യ-EU കരാറിനെതിരെ അമേരിക്ക...

‘യൂറോപ്പിനെതിരായ യുദ്ധത്തിന് യൂറോപ്പ് തന്നെ ഫണ്ട് ചെയ്യുന്നു’: ഇന്ത്യ-EU കരാറിനെതിരെ അമേരിക്ക | India-EU FTA

ന്യൂഡൽഹി: ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ചരിത്രപരമായ വ്യാപാര കരാർ പ്രഖ്യാപിച്ചതിന് പിന്നാലെ അതൃപ്തി പരസ്യമാക്കി അമേരിക്ക. കരാർ റഷ്യക്കെതിരായ ആഗോള ഉപരോധങ്ങളെ ദുർബലപ്പെടുത്തുമെന്നാണ് യുഎസ് നിലപാട്.(Europe is funding the war against Europe, US against India-EU FTA)

റഷ്യയിൽ നിന്ന് ഇന്ത്യ വൻതോതിൽ ക്രൂഡ് ഓയിൽ വാങ്ങുന്നത് തടയാൻ അമേരിക്ക ഇന്ത്യക്ക് മേൽ 25 ശതമാനം തീരുവ ചുമത്തിയിരുന്നു. എന്നാൽ യൂറോപ്യൻ യൂണിയൻ ഇന്ത്യയുമായി കരാറിലെത്തിയതോടെ ഈ എണ്ണ ഇന്ത്യയിൽ ശുദ്ധീകരിച്ച് യൂറോപ്പിലേക്ക് എളുപ്പത്തിൽ എത്തും.

യൂറോപ്പിനെതിരായ യുദ്ധത്തിന് റഷ്യയ്ക്ക് പണം നൽകുന്നത് യൂറോപ്യൻ രാജ്യങ്ങൾ തന്നെയാണെന്ന് സ്കോട്ട് ബസന്റ് കുറ്റപ്പെടുത്തി. ഇന്ത്യ വഴി റഷ്യൻ എണ്ണ വാങ്ങുന്നതിലൂടെ റഷ്യയുടെ ഖജനാവിലേക്കാണ് പണം എത്തുന്നത്. ഒരു വശത്ത് യുക്രെയ്നെ സഹായിക്കുകയും മറുവശത്ത് ഇന്ത്യയുമായി വ്യാപാര കരാറിൽ ഏർപ്പെട്ട് പരോക്ഷമായി റഷ്യൻ എണ്ണ സ്വീകരിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് അമേരിക്ക വ്യക്തമാക്കുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Updates