Sunday, February 8, 2026
HomeNationalപാക് പ്രചാരണങ്ങൾ പൊട്ടി പാളീസായി: റിപ്പബ്ലിക് ദിനത്തിൽ കർത്തവ്യപഥിലെ ആകാശത്ത് വിസ്മയമായി...

പാക് പ്രചാരണങ്ങൾ പൊട്ടി പാളീസായി: റിപ്പബ്ലിക് ദിനത്തിൽ കർത്തവ്യപഥിലെ ആകാശത്ത് വിസ്മയമായി പറന്നുയർന്ന് റാഫേൽ ‘BS 022’ | Republic Day

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ പക്കലുള്ള റാഫേൽ വിമാനങ്ങളും S-400 മിസൈൽ പ്രതിരോധ സംവിധാനവും തകർത്തു എന്ന പാകിസ്ഥാന്റെ സൈബർ പ്രൊപ്പഗണ്ടയ്ക്കുള്ള മറുപടിയായി മാറി ഇത്തവണത്തെ റിപ്പബ്ലിക് ദിന ഫ്ലൈപാസ്റ്റ്. ഓപ്പറേഷൻ സിന്ദൂരിലെ വ്യോമസേനയുടെ പോരാട്ടവീര്യം അനുസ്മരിപ്പിച്ചുകൊണ്ട് രണ്ട് റാഫേലുകൾ, രണ്ട് മിഗ്-29, രണ്ട് സുഖോയ്-30, ഒരു ജാഗ്വാർ എന്നിവ ചേർന്ന് ആകാശത്ത് ‘സിന്ദൂർ ഫോർമേഷൻ’ ഒരുക്കി.(Pakistan’s propaganda turns out to be fake, Rafale ‘BS 022’ soars in the skies on Republic Day)

മണിക്കൂറിൽ 900 കിലോമീറ്റർ വേഗതയിൽ, വെറും 300 മീറ്റർ ഉയരത്തിൽ പറന്ന റാഫേൽ വിമാനങ്ങൾ നടത്തിയ ‘വെർട്ടിക്കൽ ചാർലി’ അഭ്യാസം കാണികളെ ആവേശം കൊള്ളിച്ചു. 29 വിമാനങ്ങളാണ് ആകെ ഫ്ലൈപാസ്റ്റിൽ പങ്കെടുത്തത്. ഓപ്പറേഷൻ സിന്ദൂർ സമയത്ത് ഇന്ത്യയുടെ അത്യാധുനിക വിമാനങ്ങൾ തകർത്തു എന്നായിരുന്നു പാക് വാദം. എന്നാൽ പാകിസ്ഥാൻ ലക്ഷ്യം വെച്ചെന്ന് പറഞ്ഞ അതേ BS 022 വിമാനം തന്നെ പരേഡിൽ പങ്കെടുത്തതോടെ പാക് പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞു.

പഹൽഗാമിൽ ഭീകരർ നടത്തിയ ആക്രമണത്തിന് മറുപടിയായാണ് ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ നടത്തിയത്. ജെയ്ഷെ മുഹമ്മദ്, ലഷ്കറെ തൊയ്ബ തുടങ്ങിയ സംഘടനകളുടെ ഒൻപതോളം കേന്ദ്രങ്ങളിൽ ഇന്ത്യ വ്യോമാക്രമണം നടത്തുകയും നൂറിലധികം ഭീകരരെ വധിക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് നൂർ ഖാൻ, സർഗോധ തുടങ്ങിയ പാക് വ്യോമതാവളങ്ങളിലും ഇന്ത്യ കനത്ത പ്രഹരമേൽപ്പിച്ചിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Updates