Sunday, February 8, 2026
HomeKerala'അന്ന് പിരിച്ച പണം എവിടെപ്പോയി എന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ല': രക്തസാക്ഷി...

‘അന്ന് പിരിച്ച പണം എവിടെപ്പോയി എന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ല’: രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ CPMനെതിരെ KK രമ | Martyrs Fund scam

തിരുവനന്തപുരം: സിപിഎമ്മിലെ ഫണ്ട് തട്ടിപ്പുകൾ പുതിയ സംഭവമല്ലെന്നും രക്തസാക്ഷികളുടെ പേരിൽ പിരിക്കുന്ന പണം എങ്ങോട്ട് പോകുന്നു എന്നതിന് പാർട്ടിക്ക് മറുപടിയില്ലെന്നും കെ.കെ. രമ എംഎൽഎ. പയ്യന്നൂരിലെ ഫണ്ട് വിവാദത്തിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു പ്രതികരണം.(KK Rema against CPM in Martyrs Fund scam)

2005-ൽ രക്തസാക്ഷി കുടുംബങ്ങളെ സഹായിക്കാനെന്ന പേരിൽ സിപിഎം സംസ്ഥാന വ്യാപകമായി 25 കോടി രൂപ പിരിച്ചിരുന്നു. തങ്ങൾ പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന കാലത്തായിരുന്നു ആ പിരിവ് നടന്നത്.

എന്നാൽ ആ പണം എവിടെ പോയി എന്നതിനെക്കുറിച്ച് ഇപ്പോൾ ആർക്കും അറിവില്ലെന്ന് രമ ആരോപിച്ചു. വരാനിരിക്കുന്ന രക്തസാക്ഷികൾക്ക് വേണ്ടി കൂടിയാണോ ആ ഫണ്ട് എന്ന് അവർ പരിഹസിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Updates