Description
Digital Voice of Kerala
Thursday, April 9, 2026

Digital Voice of Kerala
HomeKeralaകാണാതായ യുവതിയെ ക്വാറിയിൽ മരിച്ച നിലയിൽ കണ്ടെത്തി: സംഭവം ഷൊർണൂരിൽ |...

കാണാതായ യുവതിയെ ക്വാറിയിൽ മരിച്ച നിലയിൽ കണ്ടെത്തി: സംഭവം ഷൊർണൂരിൽ | Missing woman

🎙️ Latest Podcast

പാലക്കാട് : ഇന്ന് പുലർച്ചെ മുതൽ കാണാതായ കൂനത്തറ പോണാട് സ്വദേശിനി അലീന ജോൺസണെ ഷൊർണൂർ ആറാണിയിലെ കരിങ്കൽ ക്വാറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ക്വാറിയിൽ ഉച്ചയ്ക്ക് 12:30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.(Missing woman found dead in quarry in Shoranur)

ഇന്ന് പുലർച്ചെ അഞ്ച് മണി മുതലാണ് അലീനയെ വീട്ടിൽ നിന്നും കാണാതായത്. വീട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ബന്ധുക്കളും നാട്ടുകാരും പ്രദേശത്ത് വ്യാപകമായ തെരച്ചിൽ നടത്തിവരികയായിരുന്നു.

തെരച്ചിലിനൊടുവിൽ ഷൊർണൂർ നഗരസഭാ പരിധിയിൽപ്പെട്ട ആറാണിയിലെ കരിങ്കൽ ക്വാറിയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഷൊർണൂർ പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.