Description
Digital Voice of Kerala
Thursday, April 9, 2026

Digital Voice of Kerala
HomeKeralaഅമ്പൂരിയിൽ കാട്ടുപോത്തിൻ്റെ ആക്രമണം: വനംവകുപ്പ് ഉദ്യോഗസ്ഥന് ഗുരുതര പരിക്ക് | Bison...

അമ്പൂരിയിൽ കാട്ടുപോത്തിൻ്റെ ആക്രമണം: വനംവകുപ്പ് ഉദ്യോഗസ്ഥന് ഗുരുതര പരിക്ക് | Bison attack

🎙️ Latest Podcast

തിരുവനന്തപുരം: കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ അടുത്തരയിൽ ജനവാസമേഖലയിലിറങ്ങിയ കാട്ടുപോത്തിനെ കാട്ടിലേക്ക് തുരത്താൻ ശ്രമിക്കുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥന് പരിക്കേറ്റു. പരുത്തിപ്പള്ളി ആർ.ആർ.ടി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിലിനാണ് ആക്രമണത്തിൽ പരിക്കേറ്റത്.(Bison attack, Forest Officer seriously injured)

ഇന്ന് രാവിലെയാണ് അമ്പൂരി അടുത്തര ഭാഗത്ത് കാട്ടുപോത്തിറങ്ങിയതായി നാട്ടുകാർ വനംവകുപ്പിനെ അറിയിച്ചത്. തുടർന്ന് അനിലിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘം സ്ഥലത്തെത്തുകയായിരുന്നു.

ജനവാസമേഖലയിൽ നിന്ന് കാട്ടുപോത്തിനെ വനത്തിലേക്ക് കയറ്റിവിടാനുള്ള ശ്രമത്തിനിടെ മൃഗം ഉദ്യോഗസ്ഥർക്ക് നേരെ പാഞ്ഞടുത്തു. രക്ഷപ്പെടാനായി ഓടിയ അനിലിനെ കാട്ടുപോത്ത് കുത്തിവീഴ്ത്തുകയായിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.