Description
Digital Voice of Kerala
Thursday, April 9, 2026

Digital Voice of Kerala
HomeCrimeകണിയാമ്പറ്റയിൽ 14 വയസ്സുകാരന് ക്രൂരമർദ്ദനം: മുള്ളുവേലിയിൽ കിടത്തി ചവിട്ടി | Brutally...

കണിയാമ്പറ്റയിൽ 14 വയസ്സുകാരന് ക്രൂരമർദ്ദനം: മുള്ളുവേലിയിൽ കിടത്തി ചവിട്ടി | Brutally tortured

🎙️ Latest Podcast

വയനാട്: കണിയാമ്പറ്റ സ്വദേശിയായ 14 വയസ്സുകാരനെ ഒരു സംഘം വിദ്യാർത്ഥികൾ ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി. ഇന്നലെ ഉച്ചയോടെ കണിയാമ്പറ്റ വില്ലേജ് ഓഫീസ് റോഡിന് സമീപത്താണ് നടുക്കുന്ന സംഭവം നടന്നത്.(14-year-old brutally tortured, police starts investigation)

വിദ്യാർത്ഥി സംഘം കുട്ടിയെ പിടികൂടി മുള്ളുവേലിയിൽ കിടത്തി ശരീരമാസകലം ചവിട്ടുകയും തലയ്ക്ക് മർദ്ദിക്കുകയും ചെയ്തു. അക്രമികളിൽ നിന്ന് കഷ്ടിച്ച് കുതറി മാറിയ കുട്ടി പിന്നീട് ഓടി രക്ഷപ്പെടുകയായിരുന്നു.

സംഭവത്തിൽ കമ്പളക്കാട് പോലീസ് കേസെടുത്തിട്ടുണ്ട്. പോലീസ് അന്വേഷണം ഊർജിതമാക്കി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.