ധർമശാല: മുംബൈ ഇന്ത്യൻസ് താരം തിലക് വർമയെ പഞ്ചാബ് കിംഗ്സ് താരം അർഷ്ദീപ് സിംഗ് ‘അന്ധേരി’ എന്ന് വിളിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ താരത്തിനെതിരെ വംശീയ അധിക്ഷേപ ആരോപണവുമായി ഒരു വിഭാഗം ആരാധകർ രംഗത്ത് (Arshdeep Singh Tilak Varma Video). ധർമ്മശാലയിൽ നടന്ന പഞ്ചാബ്-മുംബൈ മത്സരത്തിന് മുന്നോടിയായാണ് വിവാദ സംഭവം നടന്നത്.
മൈതാനത്ത് വെച്ച് തിലക് വർമയെ നോക്കി “ഓയ്, അന്ധേരി” എന്ന് അർഷ്ദീപ് പരസ്യമായി വിളിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ‘അന്ധേരി’ എന്ന വാക്കിന് ‘ഇരുട്ടുള്ളത്’ അല്ലെങ്കിൽ ‘കറുത്തത്’ എന്ന അർത്ഥം നൽകി കറുത്ത നിറമുള്ളവരെ അധിക്ഷേപിക്കാൻ ഉപയോഗിക്കുന്ന വംശീയ സ്ലാംഗ് (Slang) ആണിതെന്ന് ചൂണ്ടിക്കാണിച്ചാണ് ഒരു വിഭാഗം ആരാധകർ അർഷ്ദീപിനെതിരെ രംഗത്തെത്തിയത്.
Saalo Thoda Hesitate krliya Kro …Punjabi Humour Is Effortlessly Racist And Dark Man😭😭😭 pic.twitter.com/YiWLGS4h6T
— 🚀 (@KINGSX11_) May 14, 2026
എന്നാൽ മുംബൈയിലെ പ്രശസ്തമായ ഒരു സ്ഥലപ്പേരാണ് ‘അന്ധേരി’ (Andheri). മുംബൈ ഇന്ത്യൻസ് ടീമിൽ കളിക്കുന്ന തിലക് വർമയെ മുംബൈ നഗരവുമായി ബന്ധപ്പെടുത്തി തമാശയായി വിളിച്ചതാകാം ഇതെന്നും, അടുത്ത സുഹൃത്തുക്കളായ ഇരുവർക്കുമിടയിലെ സ്വഭാവികമായ തമാശയെ വംശീയ അധിക്ഷേപമായി ചിത്രീകരിക്കേണ്ടതില്ലെന്നും ക്രിക്കറ്റ് നിരീക്ഷകർ വ്യക്തമാക്കുന്നു. എങ്കിലും പൊതുമധ്യത്തിൽ ഇത്തരം വാക്കുകൾ ഉപയോഗിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് ചില ആരാധകർ വാദിക്കുന്നുണ്ട്.
വിവാദങ്ങൾ പുകയുന്നതിനിടെ നടന്ന ആവേശകരമായ മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ മുംബൈ ഇന്ത്യൻസ് 6 വിക്കറ്റിന്റെ തകർപ്പൻ വിജയം സ്വന്തമാക്കി. പഞ്ചാബ് ഉയർത്തിയ 201 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈയ്ക്കായി തിലക് വർമയും റയാൻ റിക്കൽട്ടനും ചേർന്ന് തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് കാഴ്ചവെച്ചത്. ഈ തോൽവിയോടെ ടൂർണമെന്റിൽ തുടർച്ചയായ അഞ്ചാം തോൽവി വഴങ്ങിയ പഞ്ചാബ് കിംഗ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ മങ്ങി.
News Summary: A video of Punjab Kings pacer Arshdeep Singh calling Mumbai Indians batter Tilak Varma ‘Andheri’ during their match in Dharamshala went viral, triggering a controversy on social media. A section of fans alleged racial undertones, interpreting the word as a derogatory slang related to darkness or skin color. However, others quicky pointed out that ‘Andheri’ is a prominent locality in Mumbai, and Arshdeep was likely banter-teasing his close friend Tilak in reference to his Mumbai franchise. On the cricketing front, Mumbai Indians comfortably chased down Punjab’s target of 201 runs to register a 6-wicket victory, courtesy of stellar knocks from Tilak Varma and Ryan Rickelton, dealing a heavy blow to Punjab’s playoff qualification hopes.

