ആലപ്പുഴ: ചേർത്തല നഗരസഭാ പരിധിയിലും തണ്ണീർമുക്കം പഞ്ചായത്തിലും ജപ്പാൻ ജ്വരം റിപ്പോർട്ട് ചെയ്തു (Japanese Encephalitis Cherthala). തണ്ണീർമുക്കം പഞ്ചായത്തിലെ നാലര വയസ്സുകാരനും ചേർത്തല നഗരസഭയിലെ 80 വയസ്സുകാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
നിലവിൽ ചികിത്സയിൽ കഴിയുന്ന രണ്ടുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ നഗരസഭയിലും പഞ്ചായത്തിലും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. കൊതുക് നിർമ്മാർജ്ജന പ്രവർത്തനങ്ങൾക്കും പരിസര ശുചീകരണത്തിനും തുടക്കം കുറിച്ചു.
നഗരസഭാ അധ്യക്ഷൻ എസ്. സോബിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും ആരോഗ്യ ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. തണ്ണീർമുക്കത്തും സമാനമായ രീതിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരുന്നു.
കൊതുക് വഴി പകരുന്ന രോഗമായതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വീടും പരിസരവും ശുചിയായി സൂക്ഷിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
News Summary: Japanese Encephalitis cases have been reported in Alappuzha’s Cherthala Municipality and Thanneermukkom Panchayat. A four-and-a-half-year-old boy and an 80-year-old woman are currently undergoing treatment at Kottayam Medical College, and both are reported to be in stable condition. Following the confirmation of these cases, the health department has issued a high alert. Emergency meetings led by local authorities were held to coordinate mosquito control measures and preventive actions in the affected areas.

