Description
Digital Voice of Kerala
Thursday, May 14, 2026

Digital Voice of Kerala
HomeKozhikodeബേപ്പൂരിൽ നിയമവിരുദ്ധ മത്സ്യബന്ധനത്തിന് ശ്രമം; ബോട്ട് കസ്റ്റഡിയിലെടുത്തു, 2.5 ലക്ഷം രൂപ...

ബേപ്പൂരിൽ നിയമവിരുദ്ധ മത്സ്യബന്ധനത്തിന് ശ്രമം; ബോട്ട് കസ്റ്റഡിയിലെടുത്തു, 2.5 ലക്ഷം രൂപ പിഴ | Beypore Fisheries Raid

🎙️ Latest Podcast

കോഴിക്കോട്: മത്സ്യസമ്പത്തിന് ഭീഷണിയാകുന്ന രീതിയിൽ നിയമവിരുദ്ധമായ ഉപകരണങ്ങൾ ഉപയോഗിച്ച് മത്സ്യബന്ധനത്തിന് ഒരുങ്ങിയ ബോട്ട് ബേപ്പൂരിൽ ഫിഷറീസ് അധികൃതർ പിടികൂടി (Beypore Fisheries Raid). ബേപ്പൂർ ഹാർബറിൽ നടത്തിയ പരിശോധനയിലാണ് ബോട്ട് കസ്റ്റഡിയിലെടുത്തത്.
ബേപ്പൂർ ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ വി. സുനീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. വടക്കെ പനങ്ങാട്ട് സ്വദേശി എൻ.വി. മുസ്തഫയുടെ ഉടമസ്ഥതയിലുള്ള ‘അൽമിന’ എന്ന ബോട്ടാണ് പിടിയിലായത്.

കണ്ണിവലിപ്പം കുറഞ്ഞ വലകൾ, ഉയർന്ന വോൾട്ടേജ് ഉള്ള ലൈറ്റ് ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ച് നിയമവിരുദ്ധമായി മീൻ പിടിക്കാൻ തയാറെടുക്കുന്നതിനിടെയാണ് ബോട്ട് പിടികൂടിയത്.നിയമലംഘനം നടത്തിയ ബോട്ടിന് 2,50,000 രൂപ പിഴ ചുമത്തി.

വരും ദിവസങ്ങളിലും ഹാർബറുകളിലും കടലിലും പരിശോധന കർശനമാക്കുമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. മറൈൻ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരും പട്രോളിംഗിൽ പങ്കെടുത്തു.

News Summary: Fisheries authorities in Beypore seized a fishing boat named ‘Almina’ for preparing to engage in illegal fishing activities. During a patrol led by Assistant Director V. Suneer, the boat was found equipped with high-volt lights and small-mesh nets, both of which are banned as they harm marine resources. A fine of ₹2,50,000 was imposed on the owner, N.V. Mustafa. Officials stated that patrolling will be intensified in harbors and at sea to curb illegal fishing practices in the coming days.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.