കണ്ണൂർ: ന്യൂഡൽഹിയിൽ നടന്ന മൂന്നാമത് നാഷണൽ സ്ട്രോക്ക് കോൺക്ലേവിൽ രണ്ട് പ്രധാന പുരസ്കാരങ്ങൾ കരസ്ഥമാക്കി കണ്ണൂർ ആസ്റ്റർ മിംസ് (Kannur Aster Mims Awards). വോയ്സ് ഓഫ് ഹെൽത്ത് കെയറും ഇന്ത്യൻ സ്ട്രോക്ക് അസോസിയേഷനും സംയുക്തമായാണ് ഈ പുരസ്കാരങ്ങൾ ഏർപ്പെടുത്തിയത്. ദക്ഷിണേന്ത്യയിലെ മികച്ച സ്ട്രോക്ക് കെയർ ഡെലിവറി ടീം ആയി കണ്ണൂർ ആസ്റ്റർ മിംസിലെ സ്ട്രോക്ക് വിഭാഗത്തെ തിരഞ്ഞെടുത്തു. ദക്ഷിണേന്ത്യയിലെ മികച്ച സ്ട്രോക്ക് ന്യൂറോളജിസ്റ്റിനുള്ള പുരസ്കാരം ആശുപത്രിയിലെ ന്യൂറോളജി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. സൗമ്യ സി.വി. സ്വന്തമാക്കി.
സ്ട്രോക്ക് ബാധിച്ച രോഗികൾക്ക് ആദ്യ മണിക്കൂറുകളിൽ (Golden Hour) നൽകുന്ന കൃത്യതയാർന്ന ചികിത്സയും, സങ്കീർണ്ണമായ കേസുകൾ കൈകാര്യം ചെയ്യുന്നതിലെ മികവുമാണ് ആശുപത്രിയെ പുരസ്കാരത്തിന് അർഹമാക്കിയത്.അത്യാധുനിക സാങ്കേതികവിദ്യയുടെ ഉപയോഗവും ഡോക്ടർമാർ മുതൽ പാരാമെഡിക്കൽ ജീവനക്കാർ വരെയുള്ളവരുടെ ഏകോപനവും ജൂറിയുടെ പ്രത്യേക പ്രശംസ നേടി.
അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്ട്രോക്ക് ചികിത്സ സാധാരണക്കാർക്ക് ലഭ്യമാക്കുന്നതിൽ ആശുപത്രി നടത്തുന്ന ഇടപെടലുകൾക്കുള്ള വലിയൊരു അംഗീകാരമാണിത്.
News Summary: Kannur Aster Mims achieved a double victory at the 3rd National Stroke Conclave held in New Delhi. The hospital’s stroke unit was named the ‘Best Stroke Care Delivery Team in South India’ by Voice of Healthcare and the Indian Stroke Association. Additionally, Dr. Soumya C.V., Head and Senior Consultant of the Neurology Department, received the individual award for ‘Best Stroke Neurologist in South India.’ The awards recognize the hospital’s excellence in critical stroke intervention, innovative treatment methods, and its skilled multidisciplinary team.

