Description
Digital Voice of Kerala
Thursday, May 14, 2026

Digital Voice of Kerala
HomeTopവിജയ്–തൃഷ ബന്ധം ചർച്ചയാകുന്നു; വിവാഹേതര ബന്ധങ്ങൾ സാമാന്യവൽക്കരിക്കപ്പെടുന്നുവെന്ന് വിമർശനം | Vijay...

വിജയ്–തൃഷ ബന്ധം ചർച്ചയാകുന്നു; വിവാഹേതര ബന്ധങ്ങൾ സാമാന്യവൽക്കരിക്കപ്പെടുന്നുവെന്ന് വിമർശനം | Vijay Trisha Relationship News

🎙️ Latest Podcast

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിലെ മാറ്റങ്ങൾക്കൊപ്പം തന്നെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ സജീവ ചർച്ചയാകുന്നത് നടൻ വിജയ്‌യും തൃഷയും തമ്മിലുള്ള ബന്ധമാണ് (Vijay Trisha Relationship News). വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ തൃഷ പങ്കെടുത്തതും ഇരുവരും ഒരുമിച്ച് പൊതുചടങ്ങുകളിൽ പ്രത്യക്ഷപ്പെടുന്നതും ചൂണ്ടിക്കാട്ടിയാണ് ചർച്ചകൾ കൊഴുക്കുന്നത്.

സിനിമയിലെ ഇരുവരുടെയും പ്രണയഗാനങ്ങൾ കോർത്തിണക്കി നിരവധി റീലുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇരുവരും ഒന്നിക്കണമെന്നാണ് ഒരു വിഭാഗം ആരാധകരുടെ ആഗ്രഹം.വിജയ്–തൃഷ ബന്ധം ആഘോഷിക്കപ്പെടുന്നതിലൂടെ വിവാഹേതര ബന്ധങ്ങൾ സമൂഹത്തിൽ സാമാന്യവൽക്കരിക്കപ്പെടുകയാണെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. വിജയ്‌യുടെ ഭാര്യ സംഗീത വിവാഹമോചന ഹർജി നൽകിയ സാഹചര്യത്തിൽ, ഇത്തരം ബന്ധങ്ങളെ പിന്തുണയ്ക്കുന്നത് ശരിയല്ലെന്നാണ് ഇവരുടെ വാദം.

സംഗീത നൽകിയ വിവാഹമോചന ഹർജിയിൽ വിവാഹേതര ബന്ധങ്ങളെക്കുറിച്ച് പരാമർശമുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇത് തൃഷയെ ഉദ്ദേശിച്ചാണെന്ന അഭ്യൂഹങ്ങളാണ് തുടക്കം മുതലേ നിലനിന്നിരുന്നത്.വിജയ്‌യുടെ രാഷ്ട്രീയ എതിരാളികൾ ഈ വിഷയം അദ്ദേഹത്തിനെതിരെ ആയുധമാക്കുന്നുണ്ട്. അതേസമയം, സംഗീതയെ വിമർശിക്കുകയും വിജയ്–തൃഷ ബന്ധത്തെ അനുകൂലിക്കുകയും ചെയ്യുന്ന ആരാധകരുടെ നിലപാടിനെ സോഷ്യൽ മീഡിയയിൽ ചിലർ ചോദ്യം ചെയ്യുന്നു.
സ്വകാര്യ ജീവിതത്തിലെ ഇത്തരം കാര്യങ്ങൾ രാഷ്ട്രീയ പ്രവർത്തനത്തെ ബാധിക്കുമോ എന്ന ആശങ്കയും ചില കേന്ദ്രങ്ങൾ പങ്കുവെക്കുന്നുണ്ട്.

News Summary: The relationship between actor-politician Vijay and actress Trisha has become a major talking point in Tamil Nadu following Vijay’s swearing-in ceremony. While fans celebrate their chemistry with viral reels, critics argue that the public support for their alleged relationship normalizes extramarital affairs. The controversy is fueled by Vijay’s wife Sangeetha’s divorce petition, which reportedly cites extramarital concerns. While some fans criticize Sangeetha and root for Vijay and Trisha, others question the morality of celebrating such a bond while a legal marriage is at stake.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.