കോഴിക്കോട്: ജില്ലയുടെ മലയോര പ്രദേശങ്ങളായ പേരാമ്പ്ര, നാദാപുരം, വളയം എന്നിവിടങ്ങളിൽ ശക്തമായ കാറ്റിലും മഴയിലും വൻ നാശനഷ്ടം (Kozhikode Rain Damage). നിരവധി വീടുകൾക്ക് മുകളിൽ മരങ്ങൾ വീഴുകയും ഗതാഗത-വൈദ്യുതി ബന്ധം തടസ്സപ്പെടുകയും ചെയ്തു. പേരാമ്പ്രയിൽ വീശിയടിച്ച കാറ്റിൽ മരങ്ങൾ വീണ് വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. കല്ലാച്ചി ടൗണിലെ കടകളിൽ വെള്ളം കയറുകയും സംസ്ഥാന പാതയിൽ വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തു.
റോഡുകളിൽ വീണ മരങ്ങൾ ഫയർഫോഴ്സ് എത്തി മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി ബന്ധം ഇപ്പോഴും പൂർണ്ണമായി പുനഃസ്ഥാപിക്കാനായിട്ടില്ല. നാദാപുരം, വിലങ്ങാട്, താമരശ്ശേരി മലയോര മേഖലകളിലും ശക്തമായ മഴ രേഖപ്പെടുത്തി.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മെയ് 14, 15 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലയോര നിവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
News Summary: Heavy rain and strong winds caused widespread destruction in the hilly regions of Kozhikode district, including Perambra, Nadapuram, and Valayam. Several houses were damaged as trees uprooted and fell over them, leading to power outages and traffic blocks. Fire Force personnel cleared fallen trees from roads. In Kallachi town, shops were flooded due to heavy waterlogging. With a low-pressure area forming in the Bay of Bengal, the IMD has warned of intensified rainfall across Kerala in the coming days.

