കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയിട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കാനാകാതെ കോൺഗ്രസ് നടത്തുന്ന ചർച്ചകളെ രൂക്ഷമായി വിമർശിച്ച് കെ.കെ. ശൈലജ (K.K. Shailaja Facebook Post). ജനവിധിയെ പരിഹസിക്കുന്ന കസേരകളിയാണ് കോൺഗ്രസിൽ നടക്കുന്നതെന്നും ഇത് തികച്ചും അപഹാസ്യമാണെന്നും അവർ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഇത്ര വലിയ തർക്കമാണെങ്കിൽ, ഭാവിയിൽ ഒരു വിഷയത്തിലും ഉചിതമായ തീരുമാനമെടുക്കാൻ ഈ സർക്കാരിന് കഴിയില്ലെന്ന് ശൈലജ കുറ്റപ്പെടുത്തി.എത്രയും വേഗം സർക്കാർ രൂപീകരിച്ച് ഭരണം തുടങ്ങിയില്ലെങ്കിൽ കേരളം കടുത്ത അരാജകത്വത്തിലേക്ക് നീങ്ങുമെന്നും അവർ മുന്നറിയിപ്പ് നൽകി.
ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ടും പരാജയകാരണങ്ങൾ ശരിയായി വിലയിരുത്തിയും ഇടത് പക്ഷം മുന്നോട്ടുപോകുമെന്ന് അവർ പറഞ്ഞു. രാഷ്ട്രീയ സംഭവവികാസങ്ങൾ ഗൗരവമായി ചർച്ച ചെയ്യുമെന്നും ശൈലജ കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും ഭരണനേതൃത്വത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനമാകാത്തതിനെതിരെ വലിയ തോതിലുള്ള രാഷ്ട്രീയ വിമർശനമാണ് സി.പി.എം ഉയർത്തുന്നത്.
Story Summary: CPM Central Committee member K.K. Shailaja criticized the ongoing internal conflict within the Congress party over the Chief Minister selection despite their victory in the assembly elections. In a Facebook post, she described the situation as a mockery of the public mandate and warned that the delay in government formation could lead to anarchy in the state. She emphasized that the LDF would move forward by analyzing their defeat and focusing on people’s issues.

