പാലക്കാട്: മുസ്ലിം വിഭാഗത്തിനെതിരെ താൻ വിദ്വേഷ പരാമർശം നടത്തിയെന്ന കെ.ടി. ജലീലിന്റെ ആരോപണത്തിനെതിരെ നിയമനടപടിയുമായി സന്ദീപ് വാര്യർ. മുസ്ലിങ്ങളെ പാകിസ്ഥാനിലേക്ക് അയക്കണമെന്നോ കഴുത്തിൽ ടയറിട്ട് കത്തിക്കണമെന്നോ താൻ എവിടെയും പറഞ്ഞിട്ടില്ല. അങ്ങനെയൊന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ ജലീൽ കൂടി ഭാഗമായ സർക്കാർ എന്തുകൊണ്ടാണ് തന്നെ അറസ്റ്റ് ചെയ്യാത്തതെന്ന് സന്ദീപ് വാര്യർ ചോദിച്ചു.(KT Jaleel is now in fear of failure, Sandeep Varier with legal notice)
താൻ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തവനൂരിൽ മത്സരിക്കുമെന്ന വാർത്തകൾ വന്നതാണ് ജലീലിനെ പ്രകോപിപ്പിച്ചത്. തോൽക്കുമെന്ന ഭയമാണ് ഈ വ്യാജ ആരോപണങ്ങൾക്ക് പിന്നിൽ. എന്നാൽ തവനൂരിലെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് പാർട്ടിയിൽ നിലവിൽ ചർച്ചകളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
“ആട് പച്ചില തിന്നും പോലെയാണ്” ജലീലിന്റെ നിലപാട് മാറ്റമെന്ന് സന്ദീപ് പരിഹസിച്ചു. ഇനി മത്സരിക്കാനില്ലെന്ന് നേരത്തെ പറഞ്ഞ ജലീൽ, ഇപ്പോൾ മുഖ്യമന്ത്രി പറഞ്ഞാൽ മത്സരിക്കുമെന്ന് പറയുന്നത് പരാജയഭീതി കൊണ്ടാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.



