കോട്ടയം: എൻ.എസ്.എസ് ആസ്ഥാനമായ പെരുന്നയിലും പരിസര പ്രദേശങ്ങളിലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പിന്തുണച്ചുകൊണ്ട് വ്യാപകമായി ഫ്ലെക്സ് ബോർഡുകൾ ഉയർന്നു. വർഗീയതയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുന്ന നേതാവെന്ന നിലയിലാണ് സതീശനെ ഫ്ലെക്സുകളിൽ വിശേഷിപ്പിച്ചിരിക്കുന്നത്.(Flex boards in Perunna praising VD Satheesan)
കെ.എസ്.യു, യൂത്ത് കോൺഗ്രസ്, സേവാദൾ എന്നീ സംഘടനകളുടെ പേരിലാണ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്തിന് സമീപം മാത്രമല്ല, പെരുന്ന മുതൽ കണിച്ചിക്കുളങ്ങര വരെയുള്ള ആലപ്പുഴ റോഡിലും സതീശനെ അനുകൂലിച്ചുള്ള ബോർഡുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും വെള്ളാപ്പള്ളി നടേശനും വി.ഡി. സതീശനെതിരെ നടത്തിയ രൂക്ഷമായ വിമർശനങ്ങൾക്കുള്ള മറുപടിയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.



