Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala
HomeKerala Assembly Election 2026'സ്വയം പരിശോധനയ്ക്കും തിരുത്തലിനും ഉള്ള അവസരം': ഇടതുപക്ഷത്തിൻ്റെ തകർച്ചയിൽ പ്രതികരിച്ച് VA...

‘സ്വയം പരിശോധനയ്ക്കും തിരുത്തലിനും ഉള്ള അവസരം’: ഇടതുപക്ഷത്തിൻ്റെ തകർച്ചയിൽ പ്രതികരിച്ച് VA അരുൺ കുമാർ | V.A. Arunkumar Facebook Post

🎙️ Latest Podcast

ആലപ്പുഴ: സംസ്ഥാനത്ത് ഇടതുമുന്നണി നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ, പാർട്ടിക്ക് കൃത്യമായ സന്ദേശം നൽകി വി.എ. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാർ. പരാജയം എപ്പോഴും സ്വയം പരിശോധനയ്ക്കും തിരുത്തലിനുമുള്ള അവസരമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പരാജയങ്ങൾ നൽകുന്ന പാഠങ്ങൾ വലിയ വിജയങ്ങളിലേക്ക് നയിച്ചിട്ടുണ്ടെന്നും, ജനഹിതം തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ പാർട്ടിക്ക് കഴിയട്ടെ എന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.(V.A. Arunkumar Facebook Post, VS Achuthanandan Son Reaction)

യുഡിഎഫ് തരംഗത്തിൽ ഭരണത്തുടർച്ച നഷ്ടപ്പെട്ട ഇടതുപക്ഷത്തിന് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ഉയരുന്ന വിമർശനമായി അരുൺകുമാറിന്റെ വാക്കുകൾ വിലയിരുത്തപ്പെടുന്നു. നമ്മുടെ നാടിന്റെ ഭൂപ്രകൃതിയും പരിസ്ഥിതിയും സംരക്ഷിച്ചു കൊണ്ടുള്ള വികസനവും ജാതി-മത-കച്ചവട താല്പര്യങ്ങൾക്കതീതമായി നാടിന്റെ ക്ഷേമ ഐശ്വര്യങ്ങൾക്കായുള്ള പ്രവർത്തനങ്ങളും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Summary

V.A. Arunkumar, son of veteran leader V.S. Achuthanandan, reacted to the LDF’s massive defeat in the 2026 Kerala Assembly elections, stating that failure is an opportunity for self-correction. He urged the party to recognize the public sentiment and emphasized the need for development that protects nature above commercial interests.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.