Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala
HomeKerala Assembly Election 2026'തിരഞ്ഞെടുപ്പ് വിധിയെ മാനിക്കുന്നു, തെറ്റുപറ്റിയത് കണ്ടെത്തി തിരുത്തും, എല്ലാ പിന്തുണയും പുതിയ...

‘തിരഞ്ഞെടുപ്പ് വിധിയെ മാനിക്കുന്നു, തെറ്റുപറ്റിയത് കണ്ടെത്തി തിരുത്തും, എല്ലാ പിന്തുണയും പുതിയ ജനപ്രതിനിധിക്ക് ഉണ്ടാകും’: റോഷി അഗസ്റ്റിൻ | Roy K Paulose Idukki Victory

🎙️ Latest Podcast

ഇടുക്കി: കൈപ്പിടിയിലൊതുക്കിയ ഇടുക്കി നിയോജക മണ്ഡലത്തിൽ റോഷി അഗസ്റ്റിന് അപ്രതീക്ഷിത പരാജയം. യുഡിഎഫ് സ്ഥാനാർത്ഥി റോയ് കെ. പൗലോസ് വലിയ മുന്നേറ്റത്തോടെ മണ്ഡലം തിരിച്ചുപിടിച്ചു. തുടർച്ചയായി അഞ്ച് തവണ ജയിച്ചുകയറിയ റോഷി അഗസ്റ്റിനെ മുട്ടുകുത്തിക്കാനായതോടെ കോൺഗ്രസ് ക്യാമ്പുകളിൽ ആവേശം അണപൊട്ടി. 23,822 വോട്ടുകളുടെ വലിയ ഭൂരിപക്ഷത്തിനാണ് റോയ് കെ. പൗലോസ് വിജയിച്ചത്.(Roy K Paulose Idukki Victory, Roshy Augustine Defeat 2026)

റോയ് കെ. പൗലോസ് (യുഡിഎഫ്): 70,562, റോഷി അഗസ്റ്റിൻ (എൽഡിഎഫ്): 46,740, പ്രദീഷ് പ്രഭ (എൻഡിഎ): 9,410 എന്നിങ്ങനെയാണ് നില. ജനവിധി അംഗീകരിക്കുന്നു, അത് ജനാധിപത്യ മര്യാദയാണ് എന്നായിരുന്നു പരാജയത്തോടുള്ള റോഷി അഗസ്റ്റിന്റെ ആദ്യ പ്രതികരണം. എവിടെയാണ് തെറ്റുപറ്റിയതെന്ന് പരിശോധിക്കുമെന്ന് പറഞ്ഞ അദ്ദേഹം, പുതിയ ജനപ്രതിനിധിക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.

ഒരു ക്രിസ്തീയ വിശ്വാസിയായ തനിക്ക് പരാജയം ദൈവം നൽകിയ നിശ്ചയമാണെന്നും, ഈ വിജയം തനിക്ക് അർഹതപ്പെട്ടതല്ലെന്ന് ദൈവം തീരുമാനിച്ചതാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണവിരുദ്ധ വികാരം ഉണ്ടായതായി കരുതുന്നില്ലെങ്കിലും മുന്നണിയിൽ പഠനം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Story Summary

Incumbent Minister Roshy Augustine conceded defeat in the Idukki constituency to UDF candidate Roy K. Paulose, who won by a significant margin of 23,822 votes. Roshy Augustine accepted the verdict gracefully, stating it as “God’s will,” while the UDF celebrated a clean sweep in the Idukki district.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.