കേരള നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ നിർണ്ണായക വഴിത്തിരിവ് കുറിച്ചുകൊണ്ട്, കൊല്ലം ജില്ലയിലെ ചാത്തന്നൂർ മണ്ഡലത്തിൽ ഭാരതീയ ജനത പാർട്ടി (ബിജെപി) തങ്ങളുടെ അക്കൗണ്ട് തുറന്നു. എൻഡിഎ സ്ഥാനാർത്ഥിയായ ബി.ബി. ഗോപകുമാർ ആണ് ചാത്തന്നൂരിൽ നിന്ന് വിജയക്കൊടി പാറിച്ചത്.
2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോൾ രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ പ്രധാന വാർത്തകളിലൊന്ന് ബിജെപിയുടെ ഈ ചരിത്ര മുന്നേറ്റമാണ്.
കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും (2016, 2021) ചാത്തന്നൂരിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇത്തവണ ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലത്തിൽ, എൽഡിഎഫിന്റെയും യുഡിഎഫിന്റെയും വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ ബിജെപിക്ക് സാധിച്ചു. ചിട്ടയായ പ്രവർത്തനവും താഴേത്തട്ടിലുള്ള സ്വാധീനവുമാണ് ഈ വിജയത്തിന് പിന്നിലെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
Story Summary: The BJP has marked a historic win in the Chathannoor constituency of Kollam district, with B.B. Gopakumar securing the seat in the 2026 Assembly elections. After finishing second in the previous two polls, the party finally opened its account in the district, signaling a major shift in Kerala’s political landscape.

