Description
Digital Voice of Kerala
Saturday, May 2, 2026

Digital Voice of Kerala
HomeKeralaമുക്കം നഗരസഭാ ഓഫീസിൽ അതിക്രമം; യുവതി റവന്യൂ ഇൻസ്പെക്ടറുടെ കൈ കടിച്ചുപരിക്കേൽപ്പിച്ചു...

മുക്കം നഗരസഭാ ഓഫീസിൽ അതിക്രമം; യുവതി റവന്യൂ ഇൻസ്പെക്ടറുടെ കൈ കടിച്ചുപരിക്കേൽപ്പിച്ചു | Mukkam Municipality Attack

🎙️ Latest Podcast

മുക്കം: നഗരസഭാ ഓഫീസിലെത്തിയ യുവതി ജീവനക്കാരിയെ കടിച്ചു പരിക്കേൽപ്പിച്ചു (Mukkam Municipality Attack). റവന്യൂ ഇൻസ്പെക്ടർ ധന്യ ജയറാമിനാണ് അക്രമത്തിൽ പരിക്കേറ്റത്. തടയാൻ ശ്രമിച്ച മറ്റ് രണ്ട് ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ആറ്റുപുറം സ്വദേശിയായ യുവതി ഉമ്മയുടെ വിധവാ പെൻഷൻ സംബന്ധിച്ച സർട്ടിഫിക്കറ്റ് അന്വേഷിച്ച് ഓഫീസിലെത്തിയത്. ഉച്ചഭക്ഷണ സമയമായതിനാൽ ഓഫീസിൽ ജീവനക്കാർ കുറവായിരുന്നു. പെൻഷൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഒരു ജീവനക്കാരി മറുപടി നൽകുന്നതിനിടെ യുവതി പെട്ടെന്ന് പ്രകോപിതയാവുകയായിരുന്നു.

ബഹളമുണ്ടാക്കിയ യുവതി ധന്യ ജയറാമിന്റെ കൈക്ക് കടിച്ചു പരിക്കേൽപ്പിച്ചു.ഓഫീസിലെ പ്രധാനപ്പെട്ട ഫയലുകൾ യുവതി വാരി വലിച്ചെറിയുകയും പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മുക്കം പൊലീസ് യുവതിയെ ഓഫീസിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോയി.

യുവതിയെ കൊണ്ടുപോയതിന് പിന്നാലെ ഇവരുടെ രണ്ട് ബന്ധുക്കൾ ഓഫീസിലെത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. സർക്കാർ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ജീവനക്കാരെ അക്രമിച്ചതിനും നഗരസഭാ സെക്രട്ടറി മുക്കം പൊലീസിൽ പരാതി നൽകി. പരിക്കേറ്റ ജീവനക്കാർ ചികിത്സ തേടി.

Story Summary: A woman attacked employees at the Mukkam Municipal Office while inquiring about her mother’s widow pension certificate. The Revenue Inspector, Dhanya Jayaram, sustained a bite injury on her arm, and two other staff members were also injured while trying to intervene. The woman also scattered official files and created a ruckus. Later, two of her relatives reportedly threatened the staff. The Municipality Secretary has filed a police complaint regarding the incident.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.