തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയ നിർണ്ണായക മൊഴികളുടെ പകർപ്പുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറുന്നു. പ്രതികളുടെയും സാക്ഷികളുടെയും മൊഴികളാണ് ഇഡിക്ക് നൽകുക.(Sabarimala gold theft case, SIT to hand over statement copies to ED)
മൊഴിപ്പകർപ്പുകൾ കൈമാറുന്നതിന് മുന്നോടിയായി ഇഡി ഉദ്യോഗസ്ഥർ നാളെ എസ്.ഐ.ടി ഓഫീസിലെത്തി ചർച്ച നടത്തും. കേസ് ഡയറിയിലെയും മറ്റ് രേഖകളിലെയും വിവരങ്ങൾ പരിശോധിച്ച ശേഷമായിരിക്കും ആവശ്യമായവ ഔദ്യോഗികമായി കൈമാറുക.
സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ഇഡി നേരത്തെ തന്നെ അന്വേഷണം തുടങ്ങിയിരുന്നു. രേഖകൾ നൽകാതിരിക്കുന്നത് നിയമതർക്കത്തിന് വഴിതുറക്കുമെന്ന വിലയിരുത്തലിനെത്തുടർന്നാണ് ഈ നീക്കം.



