Description
Digital Voice of Kerala
Thursday, April 30, 2026

Digital Voice of Kerala
HomeKeralaവടകരയിൽ വിവാഹ വീട്ടിൽ മോഷണം: കവർന്നത് വരൻ്റെ സ്വർണമാല! | Theft

വടകരയിൽ വിവാഹ വീട്ടിൽ മോഷണം: കവർന്നത് വരൻ്റെ സ്വർണമാല! | Theft

🎙️ Latest Podcast

കോഴിക്കോട്: വിവാഹ ആഘോഷങ്ങൾക്കിടെ വീടിനുള്ളിൽ കടന്ന മോഷ്ടാക്കൾ വരന്റെ സ്വർണമാല കവർന്നു. വടകര പുത്തൂർ പടിക്കൽ താഴെ കുനി പ്രകാശിന്റെ വീട്ടിലാണ് മോഷണം നടന്നത്. വരന്റെ മൂന്ന് പവൻ തൂക്കം വരുന്ന മാലയാണ് നഷ്ടപ്പെട്ടത്.(Theft at a wedding house in Vadakara, The groom’s gold necklace was stolen! )

ബുധനാഴ്ചയായിരുന്നു പ്രകാശിന്റെ വിവാഹം. വിവാഹശേഷം വീട്ടിൽ നടന്ന ഡിജെ പാർട്ടിയുടെ ഒരുക്കങ്ങൾക്കിടെയാണ് മോഷണം നടന്നതെന്ന് കരുതപ്പെടുന്നു. വീട്ടുകാർ തിരക്കിലായ സമയം നോക്കി അകത്തുകടന്ന മോഷ്ടാക്കൾ അലമാരയുടെ പൂട്ട് പൊളിച്ചാണ് ആഭരണം കൈക്കലാക്കിയത്.

അലമാരയിൽ സ്വർണ മാലയോടൊപ്പം മറ്റ് നിരവധി ആഭരണങ്ങൾ ഉണ്ടായിരുന്നെങ്കിലും അവയൊന്നും മോഷ്ടാക്കൾ തൊട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്. മൂന്ന് പവന്റെ മാല മാത്രമാണ് നഷ്ടപ്പെട്ടത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.