കൊച്ചി: നോർത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള ഹോട്ടൽമുറിയിൽ ദമ്പതിമാർക്കൊപ്പം അവശനിലയിൽ കണ്ടെത്തിയ ഒന്നര വയസ്സുകാരനെ ശിശുക്ഷേമസമിതി ഏറ്റെടുത്തു. മാതാപിതാക്കൾ ലഹരിക്ക് അടിമകളാണെന്നും കുട്ടി അവരുടെ പക്കൽ സുരക്ഷിതനല്ലെന്നുമുള്ള റിപ്പോർട്ടുകളെത്തുടർന്നാണ് നടപടി. കുട്ടിയെ നിലവിൽ അമ്മയുടെ നാടായ പാലക്കാട്ടുള്ള ശിശുക്ഷേമസമിതിക്ക് കൈമാറി.(Child found with a couple in a hotel room is under the care of the Child Welfare Committee)
തിങ്കളാഴ്ച വൈകീട്ടോടെയാണ് നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ ഹോട്ടലിൽ ദമ്പതിമാരെയും കുഞ്ഞിനെയും അവശനിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പോലീസ് ലഹരി ഉപയോഗിച്ച നിലയിലായിരുന്ന ദമ്പതിമാരിൽ നിന്ന് കുട്ടിയെ മോചിപ്പിച്ച് ശിശുക്ഷേമസമിതിക്ക് കൈമാറുകയായിരുന്നു.

