Description
Digital Voice of Kerala
Wednesday, April 29, 2026

Digital Voice of Kerala
HomeKeralaവെടിക്കെട്ട് ദുരന്തം: ആഘോഷങ്ങൾ ഉപേക്ഷിച്ചു; 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്...

വെടിക്കെട്ട് ദുരന്തം: ആഘോഷങ്ങൾ ഉപേക്ഷിച്ചു; 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ബോചെ | Boby Chemmanur Charity

🎙️ Latest Podcast

തൃശൂർ: തൃശൂർ പൂരത്തോടനുബന്ധിച്ച് വലിയ ആഘോഷങ്ങളോടെ നടത്താനിരുന്ന ‘ബോചെ, ദ റിയൽ സൂപ്പർ ഹീറോ’ വെബ് സീരീസ് ട്രെയിലർ റിലീസ് പരിപാടികൾ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ബോചെ ഉപേക്ഷിച്ചു (Boby Chemmanur Charity). ആഘോഷങ്ങൾക്കായി മാറ്റിവെച്ച തുക ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള താൽക്കാലിക ധനസഹായമായി കൈമാറുമെന്ന് തൃശൂർ ബിനി ഹെറിറ്റേജിൽ നടന്ന അനുശോചന ചടങ്ങിൽ അദ്ദേഹം അറിയിച്ചു.

10 ലക്ഷം രൂപ ദുരന്തബാധിതർക്ക് നൽകും. വരും ദിവസങ്ങളിൽ ബോചെ നേരിട്ട് വീടുകളിലെത്തി തുക കൈമാറും. ആഘോഷങ്ങൾ ഒഴിവാക്കിയെങ്കിലും ട്രെയിലർ ബോചെയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ (Instagram, Facebook, YouTube) പുറത്തിറക്കി.

വെബ് സീരീസിലൂടെ ലഭിക്കുന്ന വരുമാനം പൂർണ്ണമായും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സമകാലിക സംഭവങ്ങളെ കോർത്തിണക്കി ബോചെയുടെ ജീവിതകഥ പറയുന്ന സീരീസ് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. തിരുവമ്പാടി ദേവസ്വം ജോയിന്റ് സെക്രട്ടറി ശശിധരൻ പി. ഉൾപ്പെടെയുള്ള പ്രമുഖർ അനുശോചന ചടങ്ങിൽ പങ്കെടുത്തു.

Story Summary: Boby Chemmanur (Boche) has announced a financial aid of ₹10 lakh for the families of the victims of the Thrissur Pooram fireworks tragedy. He cancelled the grand launch celebrations of his web series ‘Boche, the Real Super Hero’ and diverted the funds for this cause. The trailer of the series was released directly on social media, and Boche confirmed that the proceeds from the web series will be dedicated to charity.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.