പ്രമുഖ ഇറ്റാലിയൻ ലക്ഷ്വറി ബ്രാൻഡായ പ്രാഡ ഇന്ത്യയുടെ തനതായ കോലാപ്പൂരി ചെരുപ്പുകളിൽ നിന്ന് ‘പ്രേരണയുൾക്കൊണ്ട്’ നിർമ്മിച്ച പുതിയ കളക്ഷൻ പുറത്തിറക്കി. എന്നാൽ ഈ നീക്കം സോഷ്യൽ മീഡിയയിൽ വലിയ പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കുമാണ് വഴിവെച്ചിരിക്കുന്നത്. ഏകദേശം 84,000 രൂപയാണ് ഈ ലിമിറ്റഡ് എഡിഷൻ ചെരുപ്പുകൾക്ക് ബ്രാൻഡ് വിലയിട്ടിരിക്കുന്നത് ( Prada Kolhapuri Chappals Backlash).
മഹാരാഷ്ട്രയിലെയും കർണാടകയിലെയും പ്രാദേശിക കരകൗശല തൊഴിലാളികളുമായി സഹകരിച്ചാണ് ‘മെയ്ഡ് ഇൻ ഇന്ത്യ’ എന്ന ലേബലിൽ പ്രാഡ ഈ ചെരുപ്പുകൾ നിർമ്മിച്ചിരിക്കുന്നത്. ലിഡ്‌കോം, ലിഡ്‌കർ എന്നീ സ്ഥാപനങ്ങളിലെ തൊഴിലാളികളെയാണ് ഇതിനായി നിയോഗിച്ചത്. കോലാപ്പൂരി ചെരുപ്പുകളുടെ അതേ ഡിസൈൻ പകർത്തിയിട്ട് അതിനെ ‘ഇൻസ്‌പയേർഡ്’ എന്ന് വിളിക്കുന്നത് അസംബന്ധമാണെന്ന് നെറ്റിസൺസ് ചൂണ്ടിക്കാട്ടുന്നു. “ഇത് കോലാപ്പൂരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതല്ല, ഇത് കോലാപ്പൂരി ചെരുപ്പ് തന്നെയാണ്” എന്നും “മഞ്ഞൾപ്പാലിനെ ടർമറിക് ലാറ്റെ എന്ന് വിളിക്കുന്നത് പോലെയാണിതെന്നുമാണ്” സോഷ്യൽ മീഡിയയിലെ കമന്റുകൾ.
2025 ജൂണിൽ നടന്ന പ്രാഡയുടെ ഫാഷൻ ഷോയിൽ കോലാപ്പൂരി ചെരുപ്പുകൾക്ക് സമാനമായ ഡിസൈനുകൾ പ്രദർശിപ്പിച്ചിരുന്നു. അന്ന് ഇന്ത്യൻ കരകൗശല വിദഗ്ധർക്ക് യാതൊരു ക്രെഡിറ്റും നൽകാതെ 1.2 ലക്ഷം രൂപയ്ക്കാണ് ഇവ അവതരിപ്പിച്ചത്. ഇത് വലിയ വിവാദത്തിന് കാരണമാവുകയും ബോംബെ ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി എത്തുകയും ചെയ്തിരുന്നു. ഈ വിവാദങ്ങൾക്ക് പിന്നാലെയാണ് ഇപ്പോൾ തൊഴിലാളികൾക്ക് ക്രെഡിറ്റ് നൽകിക്കൊണ്ടുള്ള പുതിയ പതിപ്പ് ബ്രാൻഡ് പുറത്തിറക്കിയത്.
View this post on Instagram
തൊഴിലാളികൾക്കായി പരിശീലന പരിപാടികൾ സംഘടിപ്പിക്കുമെന്നും ഈ ശേഖരത്തിൽ നിന്നുള്ള ലാഭത്തിന്റെ ഒരു വിഹിതം ഇതിനായി ഉപയോഗിക്കുമെന്നും പ്രാഡ അറിയിച്ചു. എങ്കിലും ബ്രാൻഡിന്റെ ഈ നീക്കം കേവലം “ഡാമേജ് കൺട്രോൾ” മാത്രമാണെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.
Summary: Prada’s launch of “Inspired by Kolhapuri Chappals” priced at approximately Rs 84,000 has drawn heavy flak online. While the brand collaborated with Indian artisans from Maharashtra and Karnataka for this “Made in India” collection, netizens slammed it as a mere “copy-paste” of the traditional 12th-century craft. This release follows a 2025 controversy where Prada faced a lawsuit for displaying similar designs without giving credit to Indian craftsmen.

