ഭുവനേശ്വർ: ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിൽ പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി എംബിഎ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച 67-കാരൻ പിടിയിൽ (Bhubaneswar Student Rape Case). ഗംഗാപദ മേഖലയിൽ പലചരക്ക് കട നടത്തുന്ന ദീപക് പ്രധാൻ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഏപ്രിൽ 24-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ കടയ്ക്ക് അടുത്തുള്ള വനിതാ ഹോസ്റ്റലിലാണ് പീഡനം നടന്നത്. ഛത്തീസ്ഗഢിലെ ബിലാസ്പുർ സ്വദേശിനിയായ വിദ്യാർത്ഥിനിയാണ് പരാതി നൽകിയത്. ഹോസ്റ്റലിലെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഇയാൾ എങ്ങനെ ഉള്ളിൽ കടന്നു എന്നതിനെക്കുറിച്ച് ഇൻഫോ വാലി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.
Summary: A 67-year-old grocer named Deepak Pradhan was arrested in Bhubaneswar, Odisha, for allegedly raping an MBA student after barging into her hostel. The victim, a native of Chhattisgarh, lodged a complaint at the Info Valley Police Station.

