കണ്ണൂർ: ഇരിക്കൂറിൽ ബൈക്കിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു (Irikkur Road Accident). ബ്ലാത്തൂർ കുലുങ്ങാട്ടെ യദുൽ പ്രകാശ് (26) ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കല്യാട്ടെ എം.പി. സംഗീതിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ ഇരിക്കൂർ സിദ്ദിഖ് നഗറിലായിരുന്നു അപകടം. ഇരിക്കൂർ ഭാഗത്തേക്ക് പോവുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച ബൈക്കിൽ ലോറി ഇടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ ഇരുവരെയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ യദുലിന്റെ ജീവൻ രക്ഷിക്കാനായില്ല.
ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു യദുൽ. പ്രകാശ്–റോജ ദമ്പതികളുടെ മകനാണ്. സഹോദരൻ: വിദുൽ. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. പരിക്കേറ്റ സംഗീത് ചികിത്സയിൽ തുടരുകയാണ്. ഇരിക്കൂർ പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Story Summary: A 26-year-old youth, Yadul Prakash, died in a road accident at Irikkur, Kannur, after a lorry collided with his motorbike. His friend, Sangeeth, was injured and is undergoing treatment. The accident occurred at Siddique Nagar while they were traveling towards Irikkur.

