തൃശ്ശൂർ: കോടാലിയിൽ പാമ്പുകടിയേറ്റ് സഹോദരൻ മരിക്കാനിടയായ സംഭവത്തിൽ, ചികിത്സയിൽ കഴിയുന്ന അനോഷിന്റെ ആരോഗ്യനിലയിൽ വൻ പുരോഗതി. അങ്കമാലിയിലെ ആശുപത്രിയിൽ ചികിത്സയിലുള്ള അനോഷ് മരുന്നുകളോട് കൃത്യമായി പ്രതികരിക്കുന്നുണ്ടെന്നും കുട്ടി കണ്ണുകൾ തുറന്നതായും ആശുപത്രി അധികൃതർ അറിയിച്ചു.(Snakebite victim’s health condition improving, He may be removed from the ventilator)
നിലവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിയുന്ന അനോഷിനെ വൈകുന്നേരത്തോടെ ഐസിയുവിലേക്ക് മാറ്റാൻ കഴിയുമെന്നാണ് ഡോക്ടർമാരുടെ പ്രതീക്ഷ. വീടിനുള്ളിൽ ഉറങ്ങിക്കിടന്ന സഹോദരങ്ങളായ അനോഷിനെയും എട്ടു വയസ്സുകാരൻ ആൽജോയെയും ശംഖുവരയൻ പാമ്പ് ആണ് കടിച്ചത്. ആൽജോയ്ക്ക് ജീവൻ നഷ്ടമായി.

