Description
Digital Voice of Kerala
Wednesday, April 22, 2026

Digital Voice of Kerala
HomeNationalമോദിക്കെതിരായ 'തീവ്രവാദി' പരാമർശം: ഖാർഗെയ്ക്കെതിരെ കേന്ദ്രമന്ത്രിമാർ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു | PM...

മോദിക്കെതിരായ ‘തീവ്രവാദി’ പരാമർശം: ഖാർഗെയ്ക്കെതിരെ കേന്ദ്രമന്ത്രിമാർ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു | PM Modi

🎙️ Latest Podcast

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ‘തീവ്രവാദി’ പരാമർശം നടത്തിയ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്കെതിരെ കേന്ദ്ര സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കേന്ദ്രമന്ത്രിമാരായ നിർമ്മല സീതാരാമൻ, കിരൺ റിജിജു എന്നിവരടങ്ങുന്ന സംഘമാണ് കമ്മീഷനെ കണ്ട് പരാതി നൽകിയത്.(Union ministers approach Election Commission against Kharge for ‘terrorist’ remark against PM Modi)

ഖർഗെ തന്റെ പരാമർശത്തിൽ മാപ്പ് പറയണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ കർശന നടപടിയെടുക്കണമെന്നും മന്ത്രിമാർ ആവശ്യപ്പെട്ടു. രാജ്യത്തെ ജനാധിപത്യത്തെയും ഉന്നതമായ ഭരണഘടനാ പദവികളെയും താറടിക്കുന്ന നടപടിയാണിതെന്ന് കേന്ദ്രമന്ത്രിമാർ പറഞ്ഞു. ഇത്തരം പ്രസ്താവനകൾ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും അവർ ചൂണ്ടിക്കാട്ടി.

ചെന്നൈയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഖർഗെ മോദിയെ തീവ്രവാദിയെന്ന് വിശേഷിപ്പിച്ചത്. ഇത് വലിയ വിവാദമായതോടെ അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തി. താൻ പ്രധാനമന്ത്രിയെ വ്യക്തിപരമായി തീവ്രവാദി എന്ന് വിളിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് ഖർഗെ പറഞ്ഞു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.