തിരുവനന്തപുരം: പേട്ട റെയിൽവേ സ്റ്റേഷൻ ആശുപത്രിയിലെ ശുചിമുറിക്കുള്ളിൽ വെടിയുണ്ടകൾ കണ്ടെത്തി. ആശുപത്രി ജീവനക്കാരാണ് ശുചിമുറിയിൽ വെടിയുണ്ടകൾ കണ്ട വിവരം പോലീസിനെ അറിയിച്ചത്. സംഭവത്തെത്തുടർന്ന് വിശദമായ പരിശോധന നടത്തി.(Bullets found in the toilet of Pettah Railway Station Hospital)
ഉപയോഗിക്കാത്ത വെടിയുണ്ടകളാണ് കണ്ടെത്തിയിരിക്കുന്നത്. ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ ആരെങ്കിലും വെടിയുണ്ടകൾ അബദ്ധത്തിൽ ഉപേക്ഷിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മുൻ ആർപിഎഫ് ഉദ്യോഗസ്ഥൻ ഈ ആശുപത്രിയിൽ ചികിത്സയിലുണ്ട്.

