Description
Digital Voice of Kerala
Tuesday, April 21, 2026

Digital Voice of Kerala
HomeKeralaപാമ്പുകടിയേറ്റ അനോഷിൻ്റെ ആരോഗ്യനിലയിൽ പുരോഗതി: വെന്റിലേറ്ററിൽ നിന്ന് ഉടൻ മാറ്റിയേക്കും | Snakebite

പാമ്പുകടിയേറ്റ അനോഷിൻ്റെ ആരോഗ്യനിലയിൽ പുരോഗതി: വെന്റിലേറ്ററിൽ നിന്ന് ഉടൻ മാറ്റിയേക്കും | Snakebite

🎙️ Latest Podcast

തൃശൂർ: പാമ്പുകടിയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന അനോഷിൻ്റെ ആരോഗ്യനിയിൽ പുരോഗതിയുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടി മരുന്നുകളോടും നിർദ്ദേശങ്ങളോടും അനുകൂലമായി പ്രതികരിക്കുന്നത് വലിയ പ്രതീക്ഷ നൽകുന്നുണ്ട്.(Snakebite victim’s health condition improving, He may be removed from the ventilator soon)

കുട്ടി കഴിഞ്ഞദിവസം കണ്ണ് തുറന്നതായും ചുറ്റുപാടുകളോട് പ്രതികരിക്കാൻ തുടങ്ങിയതായും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കിയിരുന്നു. ആരോഗ്യനില മെച്ചപ്പെട്ട സാഹചര്യത്തിൽ കുട്ടിയെ വെന്റിലേറ്ററിൽ നിന്ന് ഉടൻ മാറ്റാൻ സാധിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. നിലവിൽ വിദഗ്ധ ഡോക്ടർമാരുടെ പ്രത്യേക സംഘം കുട്ടിയെ നിരീക്ഷിച്ചു വരികയാണ്.

അനോഷിനും സഹോദരൻ ആൽജോയ്ക്കും പാമ്പുകടിയേറ്റ വീടിന്റെ പരിസരങ്ങളിൽ വനംവകുപ്പും നാട്ടുകാരും ചേർന്ന് പരിശോധന ശക്തമാക്കിയിട്ടുണ്ട്. വീടിന് സമീപം രണ്ടാമതും പാമ്പിനെ കണ്ടെത്തിയത് പ്രദേശവാസികളിൽ വലിയ ഭീതിയുണ്ടാക്കി. പാമ്പുകളെ തുരത്തുന്നതിനായി വീടിന് ചുറ്റുമുള്ള പൊന്തക്കാടുകൾക്ക് തീയിടുകയും ചെയ്തിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.