Sunday, February 8, 2026
HomeKeralaവാണിജ്യാവശ്യങ്ങൾക്കായി പുതിയ കളർ ലേസർജെറ്റ് പ്രോ പ്രിന്ററുകൾ പുറത്തിറക്കി എച്ച്.പി

വാണിജ്യാവശ്യങ്ങൾക്കായി പുതിയ കളർ ലേസർജെറ്റ് പ്രോ പ്രിന്ററുകൾ പുറത്തിറക്കി എച്ച്.പി

കൊച്ചി: ഓഫീസ് ആവശ്യങ്ങൾക്കായി അനുയോജ്യമായ പുതിയ കളർ ലേസർജെറ്റ് പ്രോ 3000 സീരീസ് പ്രിന്ററുകൾ അവതരിപ്പിച്ച് എച്ച്.പി. ഊർജ്ജക്ഷമതയ്ക്ക് പേരെടുത്ത ടെറാജെറ്റ് ടോണർ സാങ്കേതികവിദ്യ ഉപയോഗിച്ച് കൃത്യതയാർന്ന നിറങ്ങളും ഉയർന്ന പ്രിന്റിങ് വേഗതയും കളർ ലേസർജെറ്റ് പ്രോ 3000 സീരീസ് ഉറപ്പുതരുന്നു. ബിസിനസ് ആവശ്യങ്ങൾക്ക് അനുയോജ്യമായി, സിംഗിൾ ഫങ്ഷൻ കളർ ലേസർജെറ്റ് പ്രോ പ്രിന്റർ 3203ഡി.ഡബ്ള്യു, മൾട്ടി ഫങ്ഷൻ കളർ ലേസർജെറ്റ് പ്രോ പ്രിന്റർ 3303ഡി.ഡബ്ള്യു എന്നീ രണ്ട് മോഡലുകളാണ് പുറത്തിറക്കിയത്. 40,000 പേജുകൾ വരെ ഈടുനിൽക്കുന്ന നീണ്ട ആയുസ് എച്ച്.പി ഉറപ്പുനൽകുന്നു. ഒരു ടോണറിൽ 1300 ബ്ലാക്ക് പേജുകളും 1200 കളർ പേജുകളും പ്രിന്റെടുക്കാൻ കഴിയും.

ഡ്യൂപ്ളെക്സ് പ്രിന്റിങ് സംവിധാനം, സുഗമമായ ഓട്ടോമാറ്റിക് ഡോക്യുമെന്റ് ഫീഡർ, എച്ച്.പി സ്മാർട്ട് ആപ്പ്, എച്ച്.പി വോൾഫ് പ്രോ സെക്യൂരിറ്റി, ആവശ്യമില്ലാത്ത സമയത്ത് തനിയെ ഓഫ് ആവുകയും പ്രിന്റ് ചെയ്യാനുള്ള നിർദേശമെത്തുമ്പോൾ തനിയെ ഓൺ ആവുകയും ചെയ്യുക എന്നീ പ്രത്യേകതകളുമുണ്ട്. 50,304 രൂപയാണ് കളർ ലേസർജെറ്റ് പ്രോ പ്രിന്റർ 3203 ഡി.ഡബ്ള്യുവിന്റെ വില. കളർ ലേസർജെറ്റ് പ്രോ പ്രിന്റർ 3303 ഡി.ഡബ്ള്യുവിനു വില 61,181 രൂപയാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Updates