മലപ്പുറം: ആലപ്പുഴയ്ക്ക് പിന്നാലെ മലപ്പുറത്തും ശ്രീകൃഷ്ണന്റെ ചിത്രത്തിനൊപ്പം മന്തി വെച്ച് വിഷു ആശംസകൾ നേർന്ന ഹോട്ടലുകൾക്കെതിരെ പോലീസ് കേസെടുത്തു. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയെത്തുടർന്ന് ആണ് നടപടി.(Vishu poster with manthi in front of Lord Krishna in Malappuram, Case registered)
മലപ്പുറത്തെ ഹോട്ടലുകളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലാണ് വിവാദ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. കൃഷ്ണന് മുന്നിൽ മന്തി വെച്ച രീതിയിലായിരുന്നു ചിത്രം. മലപ്പുറം സ്വദേശി നൽകിയ പരാതിയിൽ ആണ് പോലീസ് കേസെടുത്തത്.
നേരത്തെ ആലപ്പുഴ ചേർത്തലയിലെ ഹോട്ടലിനെതിരെയും സമാനമായ രീതിയിൽ കേസെടുത്തിരുന്നു. പരാതിയിൽ ഹോട്ടൽ ഉടമയെ ചേർത്തല പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.

