Sunday, February 8, 2026
HomeKeralaസോണി ഇന്ത്യ ബ്രാവിയ തിയറ്റര്‍ യു അവതരിപ്പിച്ചു | BRAVIA Theatre...

സോണി ഇന്ത്യ ബ്രാവിയ തിയറ്റര്‍ യു അവതരിപ്പിച്ചു | BRAVIA Theatre U

കൊച്ചി: സോണി ഇന്ത്യ അത്യാധുനിക ഹോം എന്‍റര്‍ടെയ്ന്‍മെന്‍റ് സൊല്യൂഷനായ ബ്രാവിയ തിയേറ്റര്‍ യു അവതരിപ്പിച്ചു (BRAVIA Theatre U). സ്വീകരണമുറിയിലെ സുഖസൗകര്യങ്ങളില്‍ മികവുറ്റ സിനിമാറ്റിക് അനുഭവം നല്‍കുന്നതിനായി രൂപകല്‍പന ചെയ്തിരിക്കുന്ന ഈ പുതിയ വയര്‍ലെസ് നെക്ക്ബാന്‍ഡ് സ്പീക്കര്‍, അതിശയിപ്പിക്കുന്ന ശബ്ദാനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്. അനുയോജ്യമായ ബ്രാവിയ ടിവിയുമായി സംയോജിപ്പിച്ച് ത്രസിപ്പിക്കുന്ന ഡോള്‍ബി അറ്റ്മോസ് അനുഭവം ഇതിലൂടെ ആസ്വദിക്കാം.

കഴുത്തിനും തോളിനും വിശ്രമം ഉറപ്പാക്കുന്ന സുരക്ഷിതമായ ഫിറ്റോടുകൂടിയ ഭാരം കുറഞ്ഞ ഡിസൈനിലാണ് ബ്രാവിയ തിയറ്റര്‍ യു വരുന്നത്. 12 മണിക്കൂര്‍ ബാറ്ററി ലൈഫാണ് വാഗ്ദാനം. ക്വിക്ക് ചാര്‍ജ് ഫീച്ചറുള്ളതിനാല്‍ വെറും 10 മിനിറ്റ് ചാര്‍ജില്‍ ഒരു മണിക്കൂര്‍ അധിക സമയവും ലഭിക്കും. 360 സ്പേഷ്യല്‍ സൗണ്ട്, എക്സ്ബാലന്‍സ്ഡ് സ്പീക്കര്‍ യൂണിറ്റ്, മള്‍ട്ടിപോയിന്‍റ് കണക്ഷന്‍, വോയ്സ് പിക്കപ്പ് ടെക്നോളജി എന്നിവയാണ് മറ്റു സവിശേഷതകള്‍.

ബ്രാവിയ തിയേറ്റര്‍ യു (എച്ച്ടിഎഎന്‍7) മോഡല്‍ 2024 സെപ്റ്റംബര്‍ 23 മുതല്‍ സോണി സെന്‍ററുകള്‍, സോണി അംഗീകൃത ഡീലര്‍മാര്‍, ഇകൊമേഴ്സ് വെബ്സൈറ്റുകള്‍ (ആമസോണ്‍, ഫ്ളിപ്കാര്‍ട്ട്), ഇന്ത്യയിലെ പ്രമുഖ ഇലക്ട്രോണിക് സ്റ്റോറുകള്‍ എന്നിവയിലുടനീളം ലഭ്യമാകും. 24,990 രൂപയാണ് വില.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Updates