Description
Digital Voice of Kerala
Sunday, April 19, 2026

Digital Voice of Kerala
HomeKeralaഇടുക്കി നാരകക്കാനത്ത് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; കുഞ്ഞും വയോധികയും മരിച്ചു, മൂന്ന്...

ഇടുക്കി നാരകക്കാനത്ത് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; കുഞ്ഞും വയോധികയും മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം | Narakakkanam Jeep Accident

🎙️ Latest Podcast

ഇടുക്കി: നിയന്ത്രണം വിട്ട ജീപ്പ് 200 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് ആറുമാസം പ്രായമുള്ള കുഞ്ഞിനും വയോധികയ്ക്കും ദാരുണാന്ത്യം (Narakakkanam Jeep Accident). എറണാകുളം കൂത്താട്ടുകുളം മണ്ണത്തൂർ സ്വദേശിനി സാറാമ്മയാണ് മരിച്ച വയോധിക.ഇടുക്കി, നാരകക്കാനത്ത് ഞായറാഴ്ച വൈകിട്ടോടെയായിരുന്നു നാടിനെ നടുക്കിയ അപകടം.

നാരകക്കാനത്ത് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. വിവാഹത്തിന് ശേഷം സമീപത്തുള്ള വ്യൂ പോയിന്റ് സന്ദർശിച്ചു മടങ്ങുമ്പോഴാണ് ഇവർ സഞ്ചരിച്ചിരുന്ന ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്. അപകടസമയത്ത് വാഹനത്തിൽ കുട്ടി ഉൾപ്പെടെ 12 പേരുണ്ടായിരുന്നു.

അപകടം നടന്ന ഉടനെ നാട്ടുകാർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റ എല്ലാവരെയും ഉടൻ തന്നെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. നിലവിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. വിദഗ്ധ ചികിത്സയ്ക്കായി ഇവരെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുന്നു. മറ്റുള്ളവർക്കും സാരമായ പരിക്കേറ്റതായാണ് വിവരം.

Story Summary: A 6-month-old baby and an elderly woman from Ernakulam died after a jeep carrying wedding guests plunged into a 200-foot gorge at Narakakkanam in Idukki. Three others are in critical condition following the accident, which occurred while the group was returning from a nearby viewpoint.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.