Description
Digital Voice of Kerala
Sunday, April 19, 2026

Digital Voice of Kerala
HomeIPL 2026സഞ്ജുവിൻ്റെ 'കണ്ണിൽ' കുടുങ്ങി അഭിഷേക്: അപ്പീൽ ചെയ്യാതിരുന്ന ചെന്നൈയെ റിവ്യൂ എടുപ്പിച്ചത്...

സഞ്ജുവിൻ്റെ ‘കണ്ണിൽ’ കുടുങ്ങി അഭിഷേക്: അപ്പീൽ ചെയ്യാതിരുന്ന ചെന്നൈയെ റിവ്യൂ എടുപ്പിച്ചത് സഞ്ജു | Sanju Samson

🎙️ Latest Podcast

ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ പോരാട്ടത്തിൽ വിക്കറ്റിനു പിന്നിൽ സഞ്ജു സാംസണിന്റെ തകർപ്പൻ പ്രകടനം. വെടിക്കെട്ട് അർധ സെഞ്ചറിയുമായി ചെന്നൈ ബോളർമാരെ വിറപ്പിച്ച അഭിഷേക് ശർമയെ പുറത്താക്കാൻ വഴിയൊരുക്കിയത് സഞ്ജുവിന്റെ ഉറച്ച തീരുമാനമായിരുന്നു.(Sanju Samson got Chennai to review, took the wicket of Abhishek Sharma)

15 പന്തിൽ അർധ സെഞ്ചറി പൂർത്തിയാക്കി അതിവേഗം സ്കോർ ഉയർത്തുകയായിരുന്ന അഭിഷേക് ശർമ എട്ടാം ഓവറിലാണ് പുറത്തായത്. ജെയ്മി ഓവർടൻ എറിഞ്ഞ ഓവറിലെ അവസാന പന്ത് അഭിഷേകിന്റെ ബാറ്റിനെ ഉരസി സഞ്ജുവിന്റെ കൈകളിൽ എത്തുകയായിരുന്നു. പന്ത് പിടിച്ചയുടൻ സഞ്ജു വിക്കറ്റിനായി അപ്പീൽ ചെയ്തെങ്കിലും ബോളർ ഓവർടനോ മറ്റ് ചെന്നൈ താരങ്ങളോ ശബ്ദമൊന്നും കേൾക്കാത്തതിനാൽ അപ്പീൽ ചെയ്തില്ല.

പന്ത് ബാറ്റിൽ തട്ടിയെന്ന് ഉറപ്പായിരുന്ന സഞ്ജു, റിവ്യൂ നൽകാൻ ചെന്നൈ ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദിനോട് ആവശ്യപ്പെടുകയായിരുന്നു. സഞ്ജുവിന്റെ ആത്മവിശ്വാസം കണ്ട ഗെയ്‌ക്‌വാദ് ഒടുവിൽ ഡിആർഎസ് വിളിച്ചു. തേർഡ് അംപയർ പരിശോധിച്ചപ്പോൾ പന്ത് ബാറ്റിൽ തട്ടിയതായി വ്യക്തമായി. ഇതോടെ തകർപ്പൻ ഫോമിലായിരുന്ന അഭിഷേക് ശർമയ്ക്ക് ക്രീസ് വിടേണ്ടി വന്നു. ശിവം ദുബെ ഒരു ക്യാച്ച് കൈവിട്ടതിന് പിന്നാലെയായിരുന്നു സഞ്ജുവിന്റെ ഈ മിന്നുന്ന പ്രകടനം. 22 പന്തിൽ 59 റൺസ് നേടിയാണ് അഭിഷേക് മടങ്ങിയത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.