Description
Digital Voice of Kerala
Saturday, April 18, 2026

Digital Voice of Kerala
HomeKeralaമത്സ്യബന്ധന ബോട്ടിൻ്റെ എൻജിൻ റൂമിൽ നിന്ന് പുക ശ്വസിച്ചു: ചികിത്സയിലായിരുന്ന ബംഗാൾ...

മത്സ്യബന്ധന ബോട്ടിൻ്റെ എൻജിൻ റൂമിൽ നിന്ന് പുക ശ്വസിച്ചു: ചികിത്സയിലായിരുന്ന ബംഗാൾ സ്വദേശി മരിച്ചു | Fishing boat

🎙️ Latest Podcast

കോഴിക്കോട്: ബേപ്പൂരിൽ കടലിൽ മത്സ്യബന്ധനത്തിനിടെ ബോട്ടിന്റെ എൻജിൻ റൂമിൽ നിന്ന് പുക ശ്വസിച്ച് ഗുരുതരാവസ്ഥയിലായിരുന്ന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി ഷഹബേദ് ദാസാണ് ചികിത്സയിലിരിക്കെ അന്തരിച്ചത്. (Bengal native dies after inhaling smoke from fishing boat’s engine room)

ഇദ്ദേഹം വെന്റിലേറ്ററിലായിരുന്നു. സമാനമായ രീതിയിൽ പുക ശ്വസിച്ച ബേപ്പൂർ സ്വദേശി ഹനീഫ ഇപ്പോഴും വെന്റിലേറ്ററിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
ബേപ്പൂർ തീരത്തുനിന്ന് 10 നോട്ടിക്കൽ മൈൽ അകലെ വെച്ച് ആണ് അപകടം സംഭവിച്ചത്.

ബോട്ടിൽ വെള്ളം കയറുന്നുണ്ടോ എന്ന് പരിശോധിക്കാൻ എൻജിൻ റൂമിലേക്ക് ഇറങ്ങിയ തൊഴിലാളിയാണ് ആദ്യം അപകടത്തിൽപ്പെട്ടത്. എൻജിനിൽ നിന്നുള്ള പുക ശ്വസിച്ച് ഇയാൾ അബോധാവസ്ഥയിലായി. ഇയാളെ രക്ഷിക്കാനായി റൂമിലേക്ക് ഇറങ്ങിയ മറ്റ് മൂന്ന് പേരും പുക ശ്വസിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. പിന്നാലെ ഇവരെ  ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.