Description
Digital Voice of Kerala
Saturday, April 18, 2026

Digital Voice of Kerala
HomeKeralaപിണറായിയോ കുഞ്ഞാലിക്കുട്ടിയോ? മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ഒമർ ലുലുവിന്റെ നിരീക്ഷണം | Omar...

പിണറായിയോ കുഞ്ഞാലിക്കുട്ടിയോ? മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ഒമർ ലുലുവിന്റെ നിരീക്ഷണം | Omar Lulu Facebook Post

🎙️ Latest Podcast

കൊച്ചി: രാഷ്ട്രീയ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും തുറന്നുപറയാറുള്ള ഒമർ ലുലുവിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത് (Omar Lulu Facebook Post). എൽ.ഡി.എഫിന് വീണ്ടും ഭരണം ലഭിക്കുകയാണെങ്കിൽ പിണറായി വിജയൻ തന്നെ മുഖ്യമന്ത്രിയാകണം. അങ്ങനെ സംഭവിച്ചാൽ കേരളത്തിൽ മൂന്ന് തവണ തുടർച്ചയായി മുഖ്യമന്ത്രിയാകുന്ന ‘ഹാട്രിക്’ റെക്കോർഡ് അദ്ദേഹത്തിന് സ്വന്തമാകും- ഒമർ ലുലു പറയുന്നു.

ഭരണമാറ്റം ഉണ്ടായാൽ യു.ഡി.എഫിൽ നിന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും യോഗ്യൻ പി.കെ. കുഞ്ഞാലിക്കുട്ടിയാണ്.ഭാവി കേരളത്തിന് രാഷ്ട്രീയ മിടുക്കും, വ്യക്തമായ വികസന കാഴ്ചപ്പാടും, വിദേശ രാജ്യങ്ങളിൽ പ്രവർത്തിച്ചുള്ള അനുഭവസമ്പത്തുമുള്ള ശക്തനായ ഒരു നേതാവിനെ ആവശ്യമാണ്. അത്തരത്തിൽ കുഞ്ഞാലിക്കുട്ടിയോളം യോഗ്യതയുള്ള മറ്റൊരു നേതാവ് ഇന്ന് യു.ഡി.എഫിൽ ഇല്ലെന്നാണ് ഒമർ ലുലുവിന്റെ പക്ഷം.

സംവിധായകന്റെ ഈ നിലപാടിനെ അനുകൂലിച്ചും പ്രതികൂലിച്ചും പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വരുന്നത്. രാഷ്ട്രീയത്തിനപ്പുറം കേരളത്തിന്റെ വികസനം മുൻനിർത്തിയുള്ള കാഴ്ചപ്പാടാണ് താൻ പങ്കുവെച്ചതെന്ന് ഒമർ ലുലു വ്യക്തമാക്കുന്നു.

Story Summary: Director Omar Lulu sparked a debate on social media by stating that Pinarayi Vijayan and P. K. Kunhalikutty are the most qualified leaders for the post of Kerala CM. He highlighted Kunhalikutty’s administrative skills and vision as key factors for the UDF.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.