ഭോപ്പാൽ: മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിൽ ബിജെപി എംഎൽഎയുടെ മകന്റെ ക്രൂരത (BJP MLA Pritam Lodhi Son Accident). അമിതവേഗതയിലെത്തിയ ഥാർ ജീപ്പ് ഇടിച്ച് ബൈക്ക് യാത്രക്കാരായ മൂന്ന് പുരുഷന്മാർക്കും കാൽനടയാത്രക്കാരായ രണ്ട് സ്ത്രീകൾക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
പിച്ചോർ എംഎൽഎ പ്രീതം ലോധിയുടെ മകൻ ദിനേഷ് ലോധിയാണ് ക്രൂരതക്ക് പിന്നിൽ. അപകടമുണ്ടാക്കിയ ശേഷം നാട്ടുകാർ തടഞ്ഞുവെച്ചപ്പോൾ, ഹോൺ അടിച്ചിട്ടും റോഡിൽ നിന്ന് മാറിത്തരാത്തതിനാലാണ് ഇടിച്ചതെന്ന വിചിത്രമായ ന്യായീകരണമാണ് ദിനേഷ് നൽകിയത്.
അപകടസ്ഥലത്ത് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചവർക്ക് നേരെ ദിനേഷ് ഭീഷണി മുഴക്കുകയും ചെയ്തു. ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ സഞ്ജയ് പരിഹാർ, ആശിഷ് പരിഹാർ, അൻഷുൽ പരിഹാർ, സീതാ വർമ്മ,
പൂജ സോണി എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.
സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. എംഎൽഎയുടെ മകനെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യം ശക്തമാവുകയാണ്. പരിക്കേറ്റവർ അപകടനില തരണം ചെയ്തതായാണ് പ്രാഥമിക വിവരം.
एमपी में भाजपा के MLA प्रीतम लोधी का बेटा दिनेश लोधी। थार से टक्कर मार कर बाइक सवार 3 लोग और पैदल चल रही दो महिलाओं को घायल कर दिया।
ऊपर से कह रहा है “जब मैं सायरन, हॉर्न दे रहा हूं तो गाड़ी को लहरा काहे रहे थे”
रसूख पूरा है, बच ही जाएगा विधायक पुत्र। पूरा सिस्टम जुट जाएगा… pic.twitter.com/VKOwWhKAvm
— Mukesh Mathur (@mukesh1275) April 17, 2026
Story Summary: Dinesh Lodhi, the son of BJP MLA Pritam Lodhi, rammed his Thar SUV into five people in Madhya Pradesh’s Shivpuri district. The accused justified his actions by stating the victims didn’t clear the road despite his siren.

