Description
Digital Voice of Kerala
Friday, April 17, 2026

Digital Voice of Kerala
HomeNationalയുവാക്കളെ ലക്ഷ്യമിട്ട് എച്ച്എംഡി; രാഘവ് ജുയല്‍ ഇനി പുതിയ ബ്രാന്‍ഡ് അംബാസഡര്‍...

യുവാക്കളെ ലക്ഷ്യമിട്ട് എച്ച്എംഡി; രാഘവ് ജുയല്‍ ഇനി പുതിയ ബ്രാന്‍ഡ് അംബാസഡര്‍ | HMD Brand Ambassador Raghav Juyal

🎙️ Latest Podcast

കൊച്ചി: റിയാലിറ്റി ഷോകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയനായ രാഘവ് ജുയല്‍ ഇനി എച്ച്എംഡി സ്മാര്‍ട്ട്ഫോണുകളുടെ മുഖമാകും (HMD Brand Ambassador Raghav Juyal). ജെന്‍ സീ (Gen Z), മില്ലേനിയല്‍ വിഭാഗങ്ങള്‍ക്കിടയില്‍ രാഘവിനുള്ള ജനപ്രീതി കമ്പനിയുടെ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് വിലയിരുത്തല്‍. 2026-ല്‍ എച്ച്എംഡി നടത്തുന്ന വമ്പന്‍ പ്രഖ്യാപനങ്ങളുടെ തുടര്‍ച്ചയാണിത്.

രാജസ്ഥാന്‍ റോയല്‍സുമായുള്ള ഔദ്യോഗിക സഹകരണം. വോയ്സ് ടെക്നോളജിക്കായി സര്‍വം എഐയുമായുള്ള പങ്കാളിത്തം എന്നിവയാണ് പുതിയ പ്രഖ്യാപനങ്ങൾ. പുതിയ സ്മാര്‍ട്ട്ഫോണുകള്‍ ഫ്ളിപ്കാര്‍ട്ട് വഴി വിപണിയിലെത്തിക്കമെന്നും കമ്പനി അറിയിച്ചു.

പുതുമയും സര്‍ഗാത്മകതയും ആഗ്രഹിക്കുന്ന പുതിയ തലമുറയിലേക്ക് എച്ച്എംഡിയുടെ മൂല്യങ്ങള്‍ എത്തിക്കാന്‍ രാഘവ് ജുയലിന് സാധിക്കുമെന്ന് എച്ച്എംഡി ഇന്ത്യ സിഇഒ രവി കുന്‍വാര്‍ പറഞ്ഞു. രാജ്യത്തുടനീളം ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളും സോഷ്യല്‍ മീഡിയയും കേന്ദ്രീകരിച്ച് 360 ഡിഗ്രി ക്യാമ്പയിനുകളാണ് കമ്പനി ആസൂത്രണം ചെയ്തിരിക്കുന്നത്.

സാങ്കേതികവിദ്യ മനുഷ്യര്‍ക്ക് ഉപകാരപ്രദമാകണമെന്ന എച്ച്എംഡിയുടെ നിലപാട് തന്നെ ആകര്‍ഷിച്ചുവെന്ന് രാഘവ് ജുയല്‍ പ്രതികരിച്ചു. ക്രിയേറ്റര്‍മാര്‍ക്ക് വലിയ കരുത്താകുന്ന സ്മാര്‍ട്ട്ഫോണുകളാണ് കമ്പനി പുറത്തിറക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story Summary: Global smartphone maker HMD has appointed actor Raghav Juyal as its brand ambassador to strengthen its presence in the Indian market. Following partnerships with Rajasthan Royals and Sarvam AI, HMD aims to target Gen Z through Raghav’s creative persona.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.