കൊച്ചി: ഷൈൻ ടോം ചാക്കോയുടെ സഹോദരി റിയ മേരി ചാക്കോ ഉപരിപഠനത്തിൽ ഉന്നതവിജയം കരസ്ഥമാക്കിയ വാർത്ത സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു (Shine Tom Chacko Sister). ന്യൂസിലൻഡിലെ കാന്റർബറി യൂണിവേഴ്സിറ്റിയിൽ നിന്നാണ് റിയ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത്.
പഠനകാലത്ത് റിയ നേരിട്ട വെല്ലുവിളികളെയും കഠിനാധ്വാനത്തെയും ഷൈൻ തന്റെ കുറിപ്പിൽ പ്രശംസിച്ചു. “മാസ്റ്റേഴ്സ് ബിരുദം നേടിയ റിയയ്ക്ക് അഭിനന്ദനങ്ങൾ. നിന്നെ ഓർത്ത് ഞാൻ ഒരുപാട് അഭിമാനിക്കുന്നു. കഠിനാധ്വാനവും നിശ്ചയദാർഢ്യവുമുണ്ടെങ്കിൽ എന്തും സാധ്യമാണെന്ന് നീ കാണിച്ചുതന്നു.”
“സ്വർഗ്ഗത്തിലിരുന്ന് ഡാഡി തന്റെ മോളെ ഓർത്ത് അഭിമാനിക്കുന്നുണ്ടാകും,” എന്ന് ഷൈൻ കുറിച്ചത് ആരാധകരെയും വികാരാധീരരാക്കി.
തന്റെ വിജയത്തിന് പിന്നിൽ നിന്ന ഏവർക്കും റിയ നന്ദി പറഞ്ഞു. ഷൈൻ ഉൾപ്പെടെയുള്ള സഹോദരങ്ങളും പങ്കാളിയും തന്റെ വലിയ കരുത്തായിരുന്നുവെന്ന് റിയ കുറിച്ചു.
“അച്ഛാ, ഇത് അച്ഛൻ കാരണമാണ് സാധ്യമായത്. നമ്മൾ ഇത് നേടിയെടുത്തു!” എന്നായിരുന്നു അച്ഛനെ സ്മരിച്ചുകൊണ്ട് റിയ കുറിച്ചത്.
അമ്മയുടെ ഉപദേശങ്ങളും കരുതലും തന്റെ യാത്രയിൽ വലിയ പങ്കുവഹിച്ചതായും റിയ കൂട്ടിച്ചേർത്തു.
ഷൈൻ ടോം ചാക്കോയുടെ കുറിപ്പിന് താഴെ സിനിമാ രംഗത്തെ സുഹൃത്തുക്കളും ആരാധകരും റിയയ്ക്ക് ആശംസകൾ നേർന്ന് കമന്റുകൾ പങ്കുവെക്കുന്നുണ്ട്.
View this post on Instagram
Story Summary: Actor Shine Tom Chacko penned a heart-touching note congratulating his sister Ria Mary Chacko on completing her Master’s degree from the University of Canterbury, New Zealand. Both siblings shared emotional messages remembering their late father on this proud occasion.

