Description
Digital Voice of Kerala
Thursday, April 16, 2026

Digital Voice of Kerala
HomeKeralaതെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിനെ ചൊല്ലി തർക്കം; സ്ത്രീയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച...

തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിനെ ചൊല്ലി തർക്കം; സ്ത്രീയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ | Stray Dog Dispute Kerala

🎙️ Latest Podcast

തിരുവനന്തപുരം: ചാല മാർക്കറ്റിന് സമീപം തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് സ്ത്രീയെ ഷാൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ച കടയുടമയെ പോലീസ് അറസ്റ്റ് ചെയ്തു (Stray Dog Dispute Kerala). വലിയതുറ തൈക്കൂട്ടം വീട്ടിൽ ഷിജിഷ് സ്റ്റാൻലി (32) ആണ് വലിയതുറ പോലീസിന്റെ പിടിയിലായത്. കടയ്ക്ക് സമീപമുള്ള തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിനെ ചൊല്ലി വലിയതുറ സ്വദേശിനിയായ സ്ത്രീയും ഷിജിഷും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു.

തർക്കം മൂർച്ഛിച്ചതോടെ ഷിജിഷ് സ്ത്രീയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.ആക്രമണത്തിന് ഇരയായ സ്ത്രീ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അറസ്റ്റിലായ ഷിജിഷ് സ്റ്റാൻലി സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് അറിയിച്ചു.വലിയതുറ, പൂന്തുറ പോലീസ് സ്റ്റേഷനുകളിലായി വധശ്രമം ഉൾപ്പെടെ ഏഴോളം ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

തെരുവുനായ ശല്യത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ നഗരത്തിൽ പതിവാകുന്നുണ്ടെങ്കിലും, അത് വധശ്രമം പോലെയുള്ള കടുത്ത കുറ്റകൃത്യങ്ങളിലേക്ക് നീങ്ങുന്നത് വലിയ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.

Story Summary: A man was arrested in Thiruvananthapuram for attempting to murder a woman following a dispute over feeding stray dogs in Chala. The accused, Shijish Stanley, a repeat offender, tried to strangle the woman with a shawl.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.