തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബത്തിന് താങ്ങായി സിപിഎം (Nithin Raj death case). നിതിന്റെ കുടുംബത്തിനായി പാർട്ടി നിർമ്മിച്ചു നൽകുന്ന വീടിന്റെ തറക്കല്ലിടൽ ഏപ്രിൽ 19-ന് നടക്കും.
ഏപ്രിൽ 19-ന് വൈകിട്ട് 5 മണിക്ക് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വീടിന് തറക്കല്ലിടും. നിതിനെ അടക്കം ചെയ്ത അതേ ഭൂമിയിലാണ് പുതിയ വീട് ഉയരുകയെന്ന് സിപിഎം നേതാവ് എ.എ. റഹീം അറിയിച്ചു. നിതിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും പാർട്ടി എല്ലാ ഘട്ടത്തിലും കൂടെയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Summary:
The CPI(M) has announced that it will construct a house for the family of Nithin Raj, a BDS student who was found dead at Anjarakandy Dental College. Party State Secretary M.V. Govindan will lay the foundation stone on April 19, while Minister V. Sivankutty called for reforms in the internal marking system.

