കൊച്ചി: പശ്ചിമേഷ്യയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലും രാജ്യത്തെ എൽപിജി വിതരണം കാര്യക്ഷമമായി തുടരുന്നതായി എച്ച്പിസിഎൽ (HPCL LPG Distribution April 2026). ഏപ്രിൽ 1 മുതൽ 12 വരെയുള്ള ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ 1.54 കോടി എൽപിജി സിലിണ്ടറുകളാണ് ഗാർഹിക ഉപഭോക്താക്കളിലേക്ക് എത്തിച്ചത്. ഗ്യാസ് ഏജൻസികൾക്ക് പുറമെ പെട്രോൾ പമ്പുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവയിലൂടെ ലഭ്യമാകുന്ന ഫ്രീ ട്രേഡ് എൽപിജി സിലിണ്ടറുകളുടെ ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ട്. 5 കിലോ സിലിണ്ടറുകൾ 3.32 ലക്ഷം എണ്ണം വിതരണം ചെയ്തു. 2 കിലോ സിലിണ്ടറുകൾ 21,000 എണ്ണം വിതരണം ചെയ്തതായും കമ്പനി അറിയിച്ചു.
വിതരണ രംഗത്തെ സുതാര്യത ഉറപ്പാക്കാൻ എണ്ണക്കമ്പനികളും സർക്കാരും സംയുക്തമായി പരിശോധനകൾ കർശനമാക്കി. മാർച്ച് 14 മുതൽ ഏപ്രിൽ 12 വരെയുള്ള കാലയളവിൽ 4,897 പരിശോധനകളാണ് നടത്തിയത്.നിയമലംഘനം കണ്ടെത്തിയ 110 വിതരണക്കാർക്കെതിരെ നടപടിയെടുത്തു. ഇതിൽ 30 ഏജൻസികളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. 660 റെയ്ഡുകളിലായി 41 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു. അനധികൃതമായി സൂക്ഷിച്ച 3,674 സിലിണ്ടറുകൾ അധികൃതർ കണ്ടുകെട്ടി. വിപണിയിലെ കരിഞ്ചന്തയും വിതരണത്തിലെ കൃത്രിമങ്ങളും തടയാൻ വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് എച്ച്പിസിഎൽ വ്യക്തമാക്കി.
Story Summary:
Hindustan Petroleum Corporation Limited (HPCL) announced that 1.54 crore LPG cylinders were distributed to domestic consumers between April 1 and 12, 2026. Despite West Asian tensions, gas availability remains steady. HPCL conducted nearly 4,900 inspections to prevent black marketing, resulting in action against 110 distributors and the suspension of 30 agency licenses. Over 3,600 cylinders were seized during 660 raids conducted across the country.

