Description
Digital Voice of Kerala
Monday, April 13, 2026

Digital Voice of Kerala
HomeCrimeപൂനെയിൽ ആൾദൈവത്തിന്റെ ചതിക്കുഴി! യുവതിയെ പീഡിപ്പിച്ചു; 50 ലക്ഷം രൂപ തട്ടിയെടുത്തു;...

പൂനെയിൽ ആൾദൈവത്തിന്റെ ചതിക്കുഴി! യുവതിയെ പീഡിപ്പിച്ചു; 50 ലക്ഷം രൂപ തട്ടിയെടുത്തു; ദോഷപരിഹാര പൂജകളുടെ മറവിൽ നടന്നത് വൻ ക്രൂരത; പ്രതിക്കായി വലവിരിച്ച് പോലീസ് | Pune Godman Rape Case 2026

🎙️ Latest Podcast

മുംബൈ : ആത്മീയതയുടെ മറവിൽ പീഡനവും ലക്ഷങ്ങളുടെ തട്ടിപ്പും. പൂനെയിലെ ഹദപ്‌സർ (Hadapsar) മേഖലയിലാണ് സംഭവം (Pune Godman Rape Case 2026). ആത്മീയ ചടങ്ങുകൾക്കും കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാനുമായി എത്തിയ യുവതിയെയാണ് പ്രതി ചൂഷണത്തിന് ഇരയാക്കിയത്. തനിക്ക് പ്രത്യേക സിദ്ധികളുണ്ടെന്ന് വിശ്വസിപ്പിച്ച് യുവതിയുടെ കുടുംബത്തിലെ പ്രശ്നങ്ങൾ മാറ്റാമെന്ന് ഇയാൾ വാഗ്ദാനം ചെയ്തു. പൂജകളുടെ മറവിൽ യുവതിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചു.

ദോഷപരിഹാര പൂജകൾ നടത്തുന്നതിനായി യുവതിയിൽ നിന്ന് പലപ്പോഴായി 50 ലക്ഷം രൂപ ഇയാൾ കൈക്കലാക്കി. പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.പോലീസ് കേസെടുത്ത വിവരം അറിഞ്ഞതോടെ പ്രതി ഒളിവിൽ പോയി. ഇയാൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

നിയമനടപടി: ബലാത്സംഗം (Rape), വിശ്വാസവഞ്ചന (Cheating) തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പൂനെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇത്തരം ആൾദൈവങ്ങളുടെ ചതിക്കുഴികളിൽ വീഴരുതെന്നും അന്ധവിശ്വാസങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.