ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച അമേരിക്കൻ പടക്കപ്പലിനെ മുന്നറിയിപ്പ് നൽകി തിരിച്ചയച്ചതായി ഇറാൻ സൈന്യം (Iran US Conflict 2026). 30 മിനിറ്റിനുള്ളിൽ പിന്മാറിയില്ലെങ്കിൽ ആക്രമിക്കുമെന്ന ഇറാന്റെ അന്ത്യശാസനത്തിന് പിന്നാലെ കപ്പൽ തിരിച്ചുപോയതായാണ് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സമാധാന ചർച്ചകൾക്കിടയിലുണ്ടായ ഈ നീക്കം നയതന്ത്ര തലത്തിൽ വലിയ ചർച്ചയായിട്ടുണ്ട്.
ഇറാന്റെ നടപടിക്ക് പിന്നാലെ രൂക്ഷമായ പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇസ്‌ലാമാബാദിൽ നടക്കുന്ന ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാൻ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള സൈനിക നീക്കം നേരിടേണ്ടി വരുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി.
ഇറാന്റെ സഹകരണത്തോടെയോ അല്ലാതെയോ ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. നിലവിൽ മൈനുകൾ കാരണം തടസ്സപ്പെട്ട പാതയ്ക്ക് പകരമായി മറ്റ് എണ്ണപ്പാതകൾ വികസിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പടക്കപ്പലുകളിൽ അത്യാധുനിക ആയുധങ്ങൾ നിറയ്ക്കുകയാണെന്നും സമാധാനം പുനഃസ്ഥാപിച്ചില്ലെങ്കിൽ സൈനിക ശക്തി ഉപയോഗിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
ഹോർമുസ് കടലിടുക്ക് തുറക്കുന്നത് സംബന്ധിച്ച തർക്കമാണ് നിലവിൽ അമേരിക്കയെ പ്രകോപിപ്പിക്കുന്നത്. ഇറാൻ സ്ഥാപിച്ച മൈനുകൾ കാരണം കടലിടുക്ക് പൂർണ്ണമായി തുറക്കാൻ സാധിക്കാത്തത് ആഗോള എണ്ണ വിപണിയെ ബാധിച്ചിട്ടുണ്ട്. ഇതേത്തുടർന്നാണ് മേഖലയിൽ പടക്കപ്പലുകൾ വിന്യസിക്കാൻ അമേരിക്ക നീക്കം നടത്തുന്നത്. ട്രംപിന്റെ പുതിയ ഭീഷണി സമാധാന ചർച്ചകളുടെ ഭാവി അവതാളത്തിലാക്കുമോ എന്ന ആശങ്കയിലാണ് രാജ്യാന്തര സമൂഹം.
Story Summary:
Iran claimed to have intercepted and turned back a US warship in the Strait of Hormuz after issuing a 30-minute attack warning. This escalation occurred while peace talks were ongoing in Islamabad. In response, Donald Trump issued a severe warning, stating that Iran would face unprecedented attacks if the talks failed. He asserted that the US would reopen the Strait with or without Iran’s cooperation and mentioned developing alternative oil routes.

