സഹോദരങ്ങൾ തമ്മിലുള്ള സ്നേഹത്തിന്റെ മനോഹരമായ കാഴ്ചകൾ എപ്പോഴും സോഷ്യൽ മീഡിയയിൽ തരംഗമാകാറുണ്ട്. അത്തരത്തിൽ ഒരു കൊച്ചുബാലൻ തന്റെ സഹോദരിയുണ്ടാക്കിയ കരിഞ്ഞ കേക്ക് ഒട്ടും മടി കൂടാതെ കഴിക്കുന്ന വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസിന്റെ ഹൃദയം കവരുന്നത് (Viral Brother Sister Cake Video). വിഭവങ്ങൾ എത്ര മോശമായാലും സ്നേഹത്തോടെ ഉണ്ടാക്കിയതാണെങ്കിൽ അത് അമൃതാണെന്ന് ഈ കുട്ടി തന്റെ പ്രതികരണത്തിലൂടെ തെളിയിക്കുന്നു.
വീഡിയോയുടെ തുടക്കത്തിൽ പാത്രത്തിലിരിക്കുന്ന കേക്ക് അല്പം കരിഞ്ഞ നിലയിലാണ് കാണപ്പെടുന്നത്. എന്നാൽ തന്റെ സഹോദരി വിളമ്പി നൽകിയ കേക്ക് കഴിച്ച ശേഷം തംബ്‌സ് അപ്പ് കാണിച്ചും സന്തോഷത്തോടെ ചിരിച്ചും കുട്ടി പ്രതികരിക്കുന്നത് കാണാം. “എന്റെ അനിയൻ ഞാൻ ഉണ്ടാക്കിയ കരിഞ്ഞ കേക്ക് വളരെ മാന്യമായി കഴിച്ചു” എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. താൻ എന്തുണ്ടാക്കിയാലും അവൻ അത് അഭിനന്ദിക്കാറുണ്ടെന്നും സഹോദരി കമന്റ് ബോക്സിൽ കുറിച്ചു.
വീഡിയോ വൈറലായതോടെ സമാനമായ അനുഭവങ്ങൾ പങ്കുവെച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. താൻ ഉണ്ടാക്കിയ മോശം ബിരിയാണിയും കരിഞ്ഞ കറിയുമെല്ലാം സഹോദരങ്ങൾ സ്നേഹത്തോടെ കഴിച്ച കഥകൾ പലരും പങ്കുവെച്ചു. “അനിയന്മാരാണ് ലോകത്തിലെ ഏറ്റവും മികച്ചവർ” എന്ന് ചിലർ കുറിച്ചപ്പോൾ, “അവൻ വെറും വിശപ്പുകാരൻ ആയിരിക്കും” എന്ന് തമാശ രൂപേണ പറയുന്നവരും കുറവല്ല. ഭക്ഷണത്തിന്റെ രുചിയേക്കാൾ അത് ഉണ്ടാക്കി നൽകിയ ആളുടെ സ്നേഹത്തിനാണ് പ്രാധാന്യമെന്ന് ഈ കൊച്ചു വീഡിയോ ഓർമ്മിപ്പിക്കുന്നു.
View this post on Instagram

