കോഴിക്കോട്: ഇന്ത്യൻ കായിക രംഗത്തെ ഇതിഹാസം പി.ടി. ഉഷ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ പയ്യോളി മേലടി മാപ്പിള എൽ.പി സ്കൂളിലെ 34-ാം നമ്പർ ബൂത്തിലാണ് അവർ സമ്മതിദാനാവകാശം വിനിയോഗിച്ചത്.(PT Usha casts her vote with her mother)
രാവിലെ തന്നെ മാതാവ് ലക്ഷ്മി അമ്മയോടൊപ്പം ബൂത്തിലെത്തിയാണ് പി.ടി. ഉഷ വോട്ട് ചെയ്തത്. സംസ്ഥാനത്തെ വിവിധ ബൂത്തുകളിൽ പ്രമുഖർ വോട്ട് രേഖപ്പെടുത്തുന്നത് തുടരുകയാണ്. രാവിലെ മുതൽ തന്നെ കൊയിലാണ്ടി മണ്ഡലത്തിലും ആവേശകരമായ പോളിങ് ആണ് ദൃശ്യമാകുന്നത്.

